ഇലക്ട്രിക് മോട്ടറിൽ നിന്ന് 986 ബി എച്ച് പി ശക്തി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനമാണ് ഈ പുതിയ ഇലക്ട്രിക് കാർ. വൈകാതെ തന്നെ വിപണിയിലെത്താൻ പോകുന്ന ഈ വാഹനത്തിന് ഒറ്റത്തവണ റീചാർജ് ചെയ്താൽ 550 മുതൽ 700 കിലോമീറ്റർ വരെ ദൂരം യാത്ര ചെയ്യാൻ കഴിയും. അത് കൂടാതെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ രണ്ട് സെക്കന്റ് മതി എന്നതും ഈ ഇലക്ട്രിക് സൂപ്പർ കാറിന്റെ പ്രത്യേകതയാണ്.
advertisement
Also Read- ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ
ഈ വാഹനത്തിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് അടുത്ത വർഷം രണ്ടാം പകുതിയോടെ നിരത്തിലിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും കരുതപ്പെടുന്നു. സ്റ്റൈലിന്റെ കാര്യത്തിലും ഒട്ടിലും പിറകോട്ടല്ല ഈ ഇലക്ട്രിക് സൂപ്പർകാർ. കാറിന്റെ പുറമെയുള്ള സ്റ്റൈലിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എൽ ഇ ഡി ഹെഡ്‌ലാമ്പുകൾ തന്നെയാകും. അതുകൂടാതെ കാറിന്റെ മുകളിലായി സവിശേഷമായ ഒരു ബമ്പും ഉണ്ടാകും. കാർ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കും വിധം മനോഹരമായ വീൽ ആർച്ചസായിരിക്കും ഈ വാഹനത്തിന് ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, കാറിന്റെ അകത്തെ സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയായ മീൻ മെറ്റൽ മോട്ടോഴ്സ് പുറത്തു വിട്ടിട്ടില്ല.
Also Read- കാർ വാങ്ങാൻ പ്ലാനുണ്ടോ? ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് സെപ്റ്റംബർ മുതൽ വില കൂടും
120 കിലോവാട്ട് ഹവർ ശേഷിയുള്ള ഭീമൻ ബാറ്ററിയാകും ഈ വാഹനത്തിന് വേണ്ട ഊർജം നൽകുക. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധി സംവിധാനങ്ങൾ ഈ കാറിനുള്ളിൽ സജ്ജീകരിക്കപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട. നിർമാണച്ചെലവ് കുറയ്ക്കുന്നതിനും വാഹനങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിനും നിർമിതബുദ്ധിയുടെ സഹായം തേടുന്നതിന്റെ പേരിൽ പ്രസിദ്ധിയുള്ള കമ്പനി കൂടിയാണ് മീൻ മെറ്റൽ മോട്ടോർസ്. കാർ പ്രേമികളെല്ലാം ഉറ്റുനോക്കുന്ന അസാനി എന്നാണ് വിപണിയിലെത്തുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ, വൈകാതെ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്ന കാറിന്റെ ബുക്കിങ് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചു കഴിഞ്ഞു.
