ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ
Last Updated:
ഒറ്റത്തവണ ചാർജ് ചെയ്താൽ തന്നെ ഒരുപാട് ദൂരം യാത്ര ചെയ്യാൻ കഴിയുന്ന ചില ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ നമുക്ക് പരിചയപ്പെടാം.
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ ഗുണം അവ പരിസ്ഥിതി സൗഹൃദമാണ് എന്നത് മാത്രമല്ല, മറിച്ച് പെട്രോളിലും ഡീസലിലും ഓടുന്ന ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് അവയ്ക്ക് വില കുറവാണ് എന്നതുമാണ്. പലരുടെയും ധാരണ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടി വരുമെന്നും കൂടുതൽ ദൂരം യാത്ര ചെയ്യാൻ അവ പര്യാപ്തമായിരിക്കില്ല എന്നൊക്കെയാണ്. എന്നാൽ, ഈ ധാരണ തീർത്തും തെറ്റാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ തന്നെ ഒരുപാട് ദൂരം യാത്ര ചെയ്യാൻ കഴിയുന്ന ചില ഇരുചക്ര ഇലക്ട്രിക് വാഹനങ്ങൾ നമുക്ക് പരിചയപ്പെടാം.
ബെൻലിങ് ഓറ
ഒറ്റത്തവണ ചാർജ് ചെയ്താൽ എക്കോ മോഡിൽ 120 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ ഈ ഇരുചക്ര വാഹനത്തിന് കഴിയും. ഒരു ലിഥിയം അയൺ ബാറ്ററിയുടെ സഹായത്തോടെയാണ് ബെൻലിങ് ഓറ പ്രവർത്തിക്കുന്നത്. 2.5 കിലോവാട്ട് ശേഷിയുള്ള ഒരു ബ്രഷ്‌ലെസ് ഡി സി മോട്ടോറും ഈ വാഹനത്തിനുണ്ട്. മാറ്റ് പ്ലം പർപ്പിൾ, മാറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ബെൻലിങ് ഓറ ലഭ്യമാണ്. 93,200 രൂപയാണ് ഈ ഇരുചക്ര ഇലക്ട്രിക് വാഹനത്തിന്റെ വില.
advertisement
ഹീറോ ഇലക്ട്രിക് നിക്സ് എച്ച് എക്സ്
ഒറ്റത്തവണ ചാർജ് ചെയ്താൽ 165 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് വാഹനമാണ് ഇത്. 2020 നവംബറിൽ വിപണിയിലിറക്കിയ ഈ ഇലക്ട്രിക് വാഹനം ആകെ 51.2 V/30 Ah ഔട്ട്പുട്ട് നൽകുന്ന ഇരട്ട ബാറ്ററി സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 42 കിലോമീറ്ററാണ്. ഈ വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക് 64,640 രൂപ മുടക്കി ഇത് സ്വന്തമാക്കാവുന്നതാണ്.
ഓഡിസ് ഹോക് പ്ലസ്
170 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഓഡിസ് ഹോക് പ്ലസ് ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തിൽ ലഭ്യമായ ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും മികച്ച ഒന്ന് തന്നെയാണെന്ന് നിസംശയം പറയാം. നാല് മണിക്കൂറിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള അത്യാകർഷക ചാർജിംഗ് സംവിധാനവും ഈ വാഹനത്തിനുണ്ട്. മൊബൈൽ ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഇതിന്റെ ഭാഗമായി ലഭിക്കും. 1.8 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 45 കിലോമീറ്ററാണ്.
advertisement
റിവോൾട്ട് ആർ വി 300
2.7 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാർജ് ചെയ്താൽ എക്കോ മോഡിൽ 180 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 1.1 ലക്ഷം രൂപയ്ക്ക് ഈ മോഡൽ വിപണിയിൽ ലഭ്യമാണ്.
ഒകിനാവ ഐ-പ്രെയ്‌സ്
1.09 ലക്ഷം രൂപ വിലയുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് ഒറ്റത്തവണ ചാർജ് ചെയ്താൽ 139 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 3.3 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയുടെയും ഒരു ബ്രഷ്‌ലെസ് ഡി സി മോട്ടോറിന്റെയും സഹായത്തോടെയാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2021 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ