കാർ വാങ്ങാൻ പ്ലാനുണ്ടോ? ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് സെപ്റ്റംബർ മുതൽ വില കൂടും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടാറ്റ നെക്സണിന്റെ ഇലക്ട്രിക്ക് വേർഷന്, കാറിന്റെ ഡീസൽ വേരിയന്റിനേക്കാൾ ഉയർന്ന ഡിമാൻഡുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞിരുന്നു
പ്രമുഖ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് 2021 സെപ്റ്റംബർ മുതൽ തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വിവിധ മോഡലും വേരിയന്റും അനുസരിച്ച് വിലവർധനbd ശരാശരി 0.8% ആയിരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. എന്നാൽ ഈ വിലവർധനവിന്റെ കാരണം ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടില്ല. ടാറ്റാ മോട്ടോഴ്സിന്റെ വില വർദ്ധനവ് പ്രഖ്യാപനത്തിൽ ശരാശരി വില വർദ്ധനവ് പരാമർശിക്കുന്നുണ്ടെങ്കിലും ഈ വിലവർധന എത്രത്തോളം വരും, ഏതൊക്കെ മോഡലുകൾക്ക് ബാധകമാണ് എന്നതിനെ സംബന്ധിച്ച മറ്റുള്ള വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല.
അടുത്തിടെ, ടാറ്റ നെക്സണിന്റെ ഇലക്ട്രിക്ക് വേർഷന്, കാറിന്റെ ഡീസൽ വേരിയന്റിനേക്കാൾ ഉയർന്ന ഡിമാൻഡുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞിരുന്നു. ഡീസൽ, പെട്രോൾ, ഇവി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും ടാറ്റയുടെ വാഹനങ്ങൾ ലഭ്യമാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനവും ടാറ്റ നെക്‌സൺ ഇവി ആണ്.
നെക്സൺ ഡീസലിനെ അപേക്ഷിച്ച് പ്രമുഖ ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റ നെക്സൺ ഇവിക്ക് ഏകദേശം സമാനമായ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്സിന്റെ ചീഫ് ഫിനാൻസ് ഓഫീസർ പിബി ബാലാജി പറഞ്ഞു. സർക്കാർ നൽകുന്ന സബ്സിഡികളുടെയും FAME-II ആനുകൂല്യങ്ങളുടെയും സംയോജിതമായ പ്രവർത്തനങ്ങളാണ് വാഹനത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൊത്തം വിൽപ്പനയുടെ 5% ആണ് നെക്‌സൺ ഇവിയുടെ വില്പനയിൽ ടാറ്റ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2021 ജൂലൈ മുതൽ ഇതു വരെ, നെക്സൺ ഇവിയുടെ 650 യൂണിറ്റുകൾ വിറ്റിട്ടുണ്ട്.
advertisement
നിലവിൽ, നെക്സൺ ഇവിക്ക് ഇലക്ട്രിക് വാഹന വിഭാഗത്തിൽ 71% വില്പന വിഹിതമുണ്ട്. ഇതുവരെ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1,716 യൂണിറ്റുകളുടെ വിൽപ്പന ടാറ്റാ മോട്ടോഴ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർമൽ, സ്പോർട്ട് ഡ്രൈവിംഗ് മോഡുകൾക്കൊപ്പം ഈ എസ്‌യുവിയുടെ ഇവി പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
" 2021 ഓഗസ്റ്റ് 31നോ അതിനുമുമ്പോ വിൽക്കുന്ന പുതിയ ഫോറെവർ ശ്രേണി വാഹനങ്ങളെ ഈ വില വർദ്ധനവിൽ നിന്ന് ഒഴിവാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
advertisement
127 പിഎസ് പരമാവധി കരുത്തും 245 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന ഒരു മാഗ്നറ്റ് ഡിസി മോട്ടോറിൽ നിന്നാണ് ഈ ഫോർ വീലർ അതിന്റെ ഊർജ്ജം സ്വീകരിക്കുന്നത്. 30.2 kWh, ഉയർന്ന വോൾട്ടേജ്, ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഈ എഞ്ചിന് കരുത്ത് പകരുന്നത്. 9.9 സെക്കൻഡിൽ 0-100 മൈൽ വേഗതയിൽ പോകാൻ കഴിയുന്ന ഈ കാറിന് 13.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. നെക്സൺ ഇവിയുടെ ഡാർക്ക് എഡിഷനും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2021 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
കാർ വാങ്ങാൻ പ്ലാനുണ്ടോ? ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് സെപ്റ്റംബർ മുതൽ വില കൂടും