TRENDING:

രണ്ടാം തലമുറ ഒല എസ്1 പ്രോ പുറത്തിറക്കി: വില 1.47 ലക്ഷം രൂപ

Last Updated:

സ്വാതന്ത്ര്യദിനമായ ഇന്നാണ് നിലവിലുള്ള മോഡലിന്റെ പുതുക്കിയ പതിപ്പ് എസ് 1 പ്രോ ജെൻ 2 എന്ന പേരിൽ പുറത്തിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല ജനപ്രിയ മോഡലായ എസ്1 പ്രോ ഇ-സ്കൂട്ടർ മുഖംമിനുക്കി പുറത്തിറക്കി. സ്വാതന്ത്ര്യദിനമായ ഇന്നാണ് നിലവിലുള്ള മോഡലിന്റെ പുതുക്കിയ പതിപ്പ് എസ് 1 പ്രോ ജെൻ 2 എന്ന പേരിൽ പുറത്തിറക്കിയത്.
ഒല ഇലക്ട്രിക്
ഒല ഇലക്ട്രിക്
advertisement

എക്‌സ് ഷോറൂം 1.47 ലക്ഷം രൂപ മുതലായിരിക്കും പുതിയ മോഡലിന്‍റെ വില. ഉപഭോക്താക്കൾക്ക് S1 Pro Gen 2 ബുക്ക് ചെയ്യാൻ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഒരു അംഗീകൃത ഷോറൂമുകൾ സന്ദർശിക്കുകയോ ചെയ്യാം. സെപ്തംബർ പകുതി മുതൽ ഡെലിവറി ആരംഭിക്കും.

S1 Pro Gen 2 ശ്രേണി

14 ബിഎച്ച്‌പി പരമാവധി കരുത്ത് ഉൽപ്പാദിപ്പിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് സ്കൂട്ടർ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഫുൾ ടോപ്പ്-അപ്പിൽ 195 കിലോമീറ്റർ റേഞ്ച് നൽകാൻ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 100 ശതമാനം ചാർജ് ചെയ്യാൻ വാഹനത്തിന് 6.5 മണിക്കൂർ മാത്രമേ എടുക്കൂ, കൂടാതെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഈ സ്കൂട്ടർ ഓടിക്കാനാകും.

advertisement

ഏറ്റവും പുതിയ S1 Pro Gen 2 ഭാരം കുറഞ്ഞ ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ ഭാരം കുറച്ച് മൈലേജ് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. 116 കിലോ ഭാരമാണ് പുതിയ മോഡലിനുള്ളത്.

എസ്1 പ്രോ ജെൻ 2 സവിശേഷതകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്ക്/അൺലോക്ക് ബട്ടണോടുകൂടിയ ഡിജിറ്റൽ കീ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺട്രോൾ മോഡ്, അപ്‌ഡേറ്റ് ചെയ്ത നാവിഗേഷൻ സിസ്റ്റം, ഓല ഇലക്ട്രിക് ആപ്പ് കൺട്രോൾ, സൈഡ് സ്റ്റാൻഡ് അലേർട്ട്, ഡിജിറ്റൽ ബൂട്ട് അൺലോക്ക് സിസ്റ്റം, സ്‌കൂട്ടർ എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകളോടെയാണ് ഇലക്ട്രിക് ഇരുചക്രവാഹനം വരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
രണ്ടാം തലമുറ ഒല എസ്1 പ്രോ പുറത്തിറക്കി: വില 1.47 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories