കാർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഹൈവേയുടെ മധ്യത്തിൽ നിന്നുപോവുകയായിരുന്നു. പിന്നാലെ വന്ന വാൻ കാറിലിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒടുവിൽ റോഡ് അടച്ചശേഷമാണ് വാനിനെയും ലംബോർഗിനിയെയും അവിടെ നിന്ന് മാറ്റിയത്.
ഹുറാകാന്‍ ഇവോ കൂപ്പെയിൽ നിന്ന് സ്പൈഡറിനെ വ്യത്യസ്തമാക്കുന്നത് തുറക്കാനാകുന്ന ടോപ്പ് റൂഫാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍പ്പോലും 17 സെക്കന്‍ഡുകൊണ്ട് കാറിലെ ടോപ്പ് റൂഫ് തുറക്കാന്‍ സാധിക്കും. ഇതിനായുള്ള ഇലക്ട്രോ-ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് മെക്കാനിസം വഴി വാഹനത്തിന്റെ ഭാരം 120 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ട്.
TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]
640 എച്ച്പി മാസീവ് പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഇവോ സ്‌പൈഡറിനും കരുത്തേകുന്നത്. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 3.1 സെക്കന്‍ഡില്‍ സ്‌പൈഡര്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും.