HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ

Last Updated:

തെങ്കാശിപ്പട്ടണത്തിലെ കെ.ഡി.കമ്പനിയുടെ മുതലാളിമാരിൽ ഒരാൾ മറ്റേയാൾക്ക് പിറന്നാൾ ആശംസിച്ചപ്പോൾ

കെ.ഡി. കമ്പനിയിലെ കണ്ണേട്ടനെയും ദാസേട്ടനെയും ആരെങ്കിലും മറന്നിട്ടുണ്ടാവുമോ? ഒരുകാലത്ത് പൂരപ്പറമ്പുകളിൽ നാരങ്ങാമിഠായിയുമായി നടന്ന പിള്ളേർ വളർന്ന് വലുതായി വലിയ ബിസിനെസ്സ്കാരായി അതേ പൂരപ്പറമ്പിൽ ഉത്സവം നടത്തി കഥപറഞ്ഞ കോമഡിയും ആക്ഷനും കലർന്ന ചിത്രം 'തെങ്കാശിപട്ടണത്തിലെ' നർമ്മം നിറഞ്ഞ രംഗങ്ങൾ ഇന്നും പലർക്കും പ്രിയപ്പെട്ടതാണ്.
റാഫി-മെക്കാർട്ടിൻമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത തെങ്കാശിപട്ടണത്തിലെ കണ്ണൻ, ദാസൻ എന്നീ മുതലാളിമാരായി വേഷമിട്ടത് സുരേഷ് ഗോപിയും ലാലുമാണ്.
ഇന്ന് സുരേഷ് ഗോപിയുടെ 61-ാം പിറന്നാൾ ദിനത്തിൽ സിനിമാ ലോകം മുഴുവനും ആശംസ ചൊരിയുമ്പോൾ ഈ സിനിമയിലെ രസകരമായ രംഗമാണ് ലാൽ പിറന്നാൾ ആശംസയായി നൽകുന്നത്.








View this post on Instagram





Happy Birthday @thesureshgopi


A post shared by LAL (@lal_director) on



advertisement
കൂട്ടുകാരന്റെ ഭംഗിയുള്ള മുഖത്തേക്ക് നോക്കാൻ വരുമ്പോൾ സ്നേഹത്തോടെ അടിച്ചുവീഴ്ത്തി 'നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ' എന്ന് പറയുന്ന ലാലിന്റെ ഡയലോഗാണ് സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയായി ലാൽ പോസ്റ്റ് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement