TRENDING:

പുതിയ കളർ വേരിയന്റുകളിൽ റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക് 350; ഉടൻ പുറത്തിറങ്ങും

Last Updated:

പുതിയ റോയൽ എൻ‌ഫീൽഡ് ക്ലാസിക് 350 സിംഗിൾ സീറ്റിലും ഡ്യുവൽ സ്പ്ലിറ്റ് സീറ്റിംഗ് കോൺഫിഗറേഷനിലും ലഭ്യമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾ ഇന്ത്യയിൽ എവിടെ യാത്ര ചെയ്താലും റോഡിൽ ഒരു റോയൽ എൻഫീൽഡ് എങ്കിലും കാണാൻ കഴിയും. ചെന്നൈ ആസ്ഥാനമായുള്ള ടൂ-വീലർ ഭീമൻ വിപണി പൂർണമായും ഏറ്റെടുക്കുന്നതിനായി പുതിയ മോഡലുകളാണ് പുറത്തിറക്കി കൊണ്ടിരിക്കുകയാണ്. പുതിയ ക്ലാസിക് 350 4 കളർ വേരിയന്റുകളിലാണ് പുറത്തിറക്കുക. നിറങ്ങൾ ബൈക്കിന്റെ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും.
News18
News18
advertisement

പുതിയ റോയൽ എൻ‌ഫീൽഡ് ക്ലാസിക് 350 സിംഗിൾ സീറ്റിലും ഡ്യുവൽ സ്പ്ലിറ്റ് സീറ്റിംഗ് കോൺഫിഗറേഷനിലും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇരട്ട-ഡിസ്ക് കോൺഫിഗറേഷനും റിയർ ഡ്രം ബ്രേക്ക് ഓപ്ഷനും തിരഞ്ഞെടുക്കാനാകും. 2019 ക്ലാസിക് 350 ന്റെ സിംഗിൾ-സീറ്റ് പതിപ്പ് മനോഹരമായ പച്ച നിറത്തിലാണ് പുറത്തിറക്കുന്നത്. ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ, രണ്ട് ഫെൻഡറുകൾ എന്നിവിടങ്ങളിൽ ഗ്രാഫിക്സും ഉൾപ്പെടുന്നു.

ഇന്ത്യൻ ഓട്ടോസ് ബ്ലോഗ് അനുസരിച്ച്, സിംഗിൾ സീറ്റ് മോഡൽ രണ്ട് നിറങ്ങളിലുള്ള ഓപ്ഷനുകളിൽ ലഭ്യമാകും. ഡാർക്ക് മാറ്റ് ഗ്രേ, ഡെസേർട്ട് സ്റ്റോം എന്നിവയായിരിക്കും നിറങ്ങൾ. ഈ പതിപ്പുകളിൽ അലോയ്, വയർ-സ്‌പോക്ക് വീലുകളും ലഭ്യമാണ്. പുതിയ റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക് 350 ന്റെ ഡ്യുവൽ സീറ്റ് ട്രിം, തിളക്കമുള്ള ചാര നിറത്തിൽ ബ്ലാക്ക് റിമ്മുകളോടെയാണ് ലഭ്യമാകുക.

advertisement

Also Read- Nexon EV | ടാറ്റ നെക്സോൺ ഇവിക്ക് ഡീസൽ പതിപ്പിനേക്കാൾ ഡിമാൻഡ് വർദ്ധിക്കുന്നു

ഈ മോഡലിന് നിരവധി അധിക സാധ്യതകളും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇപ്പോൾ ഷോറൂമുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധികൾ വണ്ടി പുറത്തിറങ്ങുന്നത് അൽപ്പം വൈകാൻ കാരണമായി. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പുതിയ മോട്ടോർബൈക്ക് വരും ആഴ്ചകളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈയടുത്ത മാസങ്ങളിലായി രണ്ടു തവണ ജനപ്രിയ ബുള്ളറ്റ് മോഡലുകൾക്ക് കമ്പനി വില വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് റോയൽ എ9ഫീൽഡ് തങ്ങളുടെ ബൈക്കുകളുടെ വില കുത്തനെ ഉയർത്തിയത്. ഏപ്രിലിൽ മറ്റു ഇരു ചക്ര വാഹന നിർമ്മാതാക്കൾ ബൈക്കുകളുടെ വില കൂട്ടിയതിന് തൊട്ടു പിന്നാലെയാണ് റോയൽ എ9ഫീൽഡും ഇത്തരം ഒരു തീരുമാനത്തിലെത്തിയത്. വർധിച്ചു വരുന്ന ഇൻപുട്ട് കോസ്റ്റാണ് ബുള്ളറ്റുകളുടെ വില വീണ്ടും വർധിപ്പിക്കാൻ കാരണം എന്നാണ് റോയൽ എൻഫീൽഡ് പറയുന്ന ന്യായം.

advertisement

Also Read- ഇന്ത്യയിലെ വില്പനയില്‍ ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്‌സ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റോയൽ എൻഫീൽഡ് ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കായ ബുള്ളറ്റ് 350 ക്ക് വ്യത്യസ്ത വേരിയന്റുകൾക്കനുസരിച്ച് ചുരുങ്ങിയത് 7000 രൂപ മുതൽ 13000 രൂപ വരെ വില കൂടും. അതേസമയം ജനപ്രിയ മോഡലായ ക്ലാസിക്ക് 350 ക്ക് ഏകദേശം പതിനായിരം രൂപയോളം വില കൂടുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ച മെറ്റിയോർ 350ക്ക് ഏകദേശം 6000 രൂപയോളം വില വർദ്ധിക്കും എന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
പുതിയ കളർ വേരിയന്റുകളിൽ റോയൽ‌ എൻ‌ഫീൽ‌ഡ് ക്ലാസിക് 350; ഉടൻ പുറത്തിറങ്ങും
Open in App
Home
Video
Impact Shorts
Web Stories