ഇന്ത്യയിലെ വില്പനയില്‍ ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്‌സ്
- Published by:Joys Joy
- trending desk
Last Updated:
കണക്കുകൾ അത്രയേറെ ശ്രദ്ധേയമായതും മതിപ്പുളവാക്കുന്നതുമല്ലെങ്കിലും ഹാച്ച്ബാക്ക് വിൽപ്പനയിൽ ആള്‍ട്രോസ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഈ സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ക്വാര്‍ട്ടറിലെ ഇന്ത്യയിലെ കാർ വിൽപ്പനയിൽ ആൾട്രോസ് ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഐ20യെ പിന്തള്ളിയതിനു പിന്നാലെ ട്വിറ്ററിൽ ഹ്യൂണ്ടായ്ക്കെതിരെ ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.
ഒരു ട്വീറ്റിലൂടെ തങ്ങളുടെ മൊത്തം വിൽപ്പനയെക്കുറിച്ച് ആത്മപ്രശംസ നടത്തിയ ടാറ്റ മോട്ടോഴ്‌സ്, തങ്ങളുടെ എതിരാളിയായ ഹ്യുണ്ടായിയെ ഭാവനാസമ്പന്നമായ രീതിയില്‍ പരോക്ഷമായി പരിഹസിച്ചത് ഏറെ ശ്രദ്ധേയമാകുന്നുണ്ട്.
സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൊത്തം ആൾട്രോസ് വിൽപ്പന 15,895 യൂണിറ്റായിരുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ആള്‍ട്രോസിന്റെ വിൽപ്പന യഥാക്രമം 6649, 2896, 6350 യൂണിറ്റുകളാണ്.
advertisement
ചുമർചിത്രം
ഇതിനെതിരെ, കഴിഞ്ഞ മൂന്നു മാസത്തെ ഹ്യുണ്ടായ് ഐ 20 വിൽപ്പനയാകട്ടെ, വെറും 14,775 യൂണിറ്റ് മാത്രമായിരുന്നു. ഏപ്രിലിൽ 5002 യൂണിറ്റുകളും മെയ് മാസത്തിൽ 3440ഉം ജൂണിൽ 6333ഉം യൂണിറ്റുകളാണ് വില്പന നടത്തിയത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഹ്യുണ്ടായ് ഐ 20യേക്കാള്‍, ആള്‍ട്രോസ് 1120 യൂണിറ്റുകള്‍ മുന്നിലെന്നാണ്.
advertisement
കണക്കുകൾ അത്രയേറെ ശ്രദ്ധേയമായതും മതിപ്പുളവാക്കുന്നതുമല്ലെങ്കിലും ഹാച്ച്ബാക്ക് വിൽപ്പനയിൽ ആള്‍ട്രോസ് നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇത് ആവേശകരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ ആറ് മാസത്തെ വിൽപ്പന വച്ച് താരതമ്യം ചെയ്യുമ്പോൾ, ഹ്യുണ്ടായ് ഐ 20യാണ് ഏറ്റവും മുകളിൽ വരുന്നത്. 2021 ജനുവരി മുതൽ മാർച്ച് വരെ ഹ്യൂണ്ടായിയുടെ വിൽപ്പനയാകട്ടെ, 26,551 ആയിരുന്നപ്പോള്‍ ടാറ്റാ ആള്‍ട്രോസ് ഇതേ സമയം 21,760 യൂണിറ്റുകളാണ് വില്പന നടത്തിയത്.
advertisement
2021ന്റെ ആദ്യ ക്വാര്‍ട്ടറില്‍ 4,791 യൂണിറ്റുകളോടെ ഐ20 മുന്നിലായിരുന്നു. 2021എച്ച് 1ൽ ഹ്യുണ്ടായ് ഐ 20യുടെ വിൽപ്പന 41,326 യൂണിറ്റുകളാണ്. അതേസമയം, ടാറ്റ ആള്‍ട്രോസിന്റെ വിൽപ്പനയാകട്ടെ 37,655 വാഹനങ്ങളാണ്. ഈ വിഭാഗത്തിൽ ആള്‍ട്രോസിനെ ഹ്യുണ്ടായ് ഐ 20യും പിന്തുടരുന്നുണ്ട്. ഇരുവരും തമ്മിലുള്ള മാർജിൻ ഇത്തവണ 3,671 യൂണിറ്റുകളാണ്. ഇക്കഴിഞ്ഞ ആറുമാസക്കാലം ഇരുവരും നടത്തിയ വിശദമായ വിൽപ്പന പട്ടികയാണ് ഇനി കൊടുത്തിരിക്കുന്നത്.
രണ്ടാമത്തെ ക്വാര്‍ട്ടറില്‍ കൂടുതൽ എണ്ണം ആൾട്രോസ് വിറ്റു പോയതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ അതിന്റെ സുരക്ഷാ സവിശേഷതകളും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയും ആയിരിക്കാം. ഹ്യൂണ്ടായിയുടെ ഐ 20 ലൈനപ്പില്‍ നിരവധി സുരക്ഷാ സവിശേഷതകളുണ്ടെങ്കിലും ഇതിന് സമീപകാലത്ത് ആഗോളതലത്തില്‍ എൻസിഎപി റേറ്റിംഗ് ഇല്ലാത്തത് ഒരു തിരിച്ചടിയായി മാറിയെന്നാണ് കരുതുന്നത്. അതേസമയം, ടാറ്റയ്ക്ക് 5-സ്റ്റാർ ഗ്ലോബൽ എൻസിഎപി റേറ്റിംഗ് ഉണ്ട്, അത് വില്പനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമായി കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ഇന്ത്യയിലെ വില്പനയില്‍ ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്‌സ്