ടാറ്റ നെക്സോൺ ഇലക്ട്രിക് പതിപ്പിനായുള്ള ആവശ്യകത ഇപ്പോൾ ഡീസൽ വേരിയന്റിന് തുല്യമായി മാറിയിരിക്കുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യൻ വാഹനവിപണിയിലെ നാടകീയമായ മാറ്റത്തെയാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡീസൽ, പെട്രോൾ എന്നിവയുടെ വില വർദ്ധിച്ചതിനെത്തുടർന്ന് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ നെക്സോൺ ഇവിയുടെ വിൽപന വർദ്ധിച്ചു. 1,715 യൂണിറ്റാണ് നെക്‌സൺ ഇ.വിയുടെ ഇക്കാലയളവിലെ വിൽപന. രാജ്യത്താകെയും ഗുജറാത്തിലും ഏറ്റവും വലിയ യാത്രാ വാഹന വിപണിയായ മഹാരാഷ്ട്രയിലും നെക്‌സൺ ഇ.വിയുടെ വിൽപ്പന ഡീസൽ വേരിയന്റിന്റെ വിൽപ്പനയെ മറികടന്നു.
മുംബൈയിലെ നെക്‌സോണിന്റെ പൂർണമായി ലോഡുചെയ്‌ത ഡീസൽ വേരിയന്റിന് 12.64 ലക്ഷം രൂപയാമ് വി. എന്നാൽ ഇവി പതിപ്പിന്റെ എൻട്രി വേരിയന്റിന് 13.99 ലക്ഷം രൂപ. റോഡ് ടാക്സ് പൂർണമായും എഴുതിത്തള്ളുന്നതിനാലും, മഹാരാഷ്ട്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ സബ്‌സിഡി നൽകുന്നതിനാലും നെക്‌സോൺ ഇ.വിയുടെ ഓൺ-റോഡ് വില ഡീസൽ വേരിയന്റിന് വളരെ അടുത്താണ്. ഈ കാരണം കൊണ്ടുതന്നെ പുതിയ ഉപഭോക്താക്കൾ കൂടുതലായി ഇവി തെരഞ്ഞെടുക്കാൻ താൽപര്യം കാണിക്കുന്നുണ്ട്.
“ജൂലൈയിൽ നെക്‌സോൺ ഇവിയുടെ ബുക്കിങ് ഡീസൽ പതിപ്പുമായി ഒപ്പത്തിനൊപ്പമാണ്. സംസ്ഥാന സർക്കാർ നൽകുന്ന FAME 2 ആനുകൂല്യങ്ങളും സബ്‌സിഡികളും ചേരുമ്പോൾ ഉപഭോക്താക്കൾ ഇവിയിലേക്ക് തിരിയുന്നതിൽ അതിശയമില്ല. Nexon EV രാജ്യത്തുടനീളം വിൽപനയിൽ അഞ്ചു ശതമാനം വിപണി വിഹിതം കൈയടക്കിയേക്കാം. രണ്ടു വർഷം മുമ്പ് നെക്സോൺ ഇവിയുടെ വിപണി വിഹിതം വെറും 0.2 ശതമാനം മാത്രമായിരുന്നു - ടാറ്റാ മോട്ടോഴ്‌സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി ബി ബാലാജി പറഞ്ഞു,
Also Read-
ഇന്ത്യയിലെ വില്പനയില്‍ ഐ20യെ പിന്തള്ളി ആള്‍ട്രോസ്; ട്വിറ്ററിൽ ഹ്യൂണ്ടായിയെ ട്രോളി ടാറ്റ മോട്ടോഴ്സ്ഇന്നത്തെ കണക്കനുസരിച്ച് നെക്സൺ ഇവികളുടെ വിപണി വിഹിതം മൂന്ന് ശതമാനമാണ്. പെട്രോൾ, ഡീസൽ, ബാറ്ററി ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് ഡ്രൈവ് ഓപ്ഷനുകളുള്ള ഇന്ത്യയിലെ രണ്ട് മോഡലുകളിൽ ഒന്നാണ് നെക്സോൺ ഇവി. മഹാരാഷ്ട്രയും ഗുജറാത്തും ഇലക്ട്രിക് വാഹനങ്ങൾക്ക് സമഗ്രമായ ഡിമാൻഡ് പ്രോത്സാഹന പദ്ധതികൾ ഏതാനും ആഴ്ചകൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു നെക്സൺ ഇവിക്ക് ഒരു കിലോമീറ്ററിന് ഒരു രൂപയിൽ താഴെ മാത്രമാണ് ഇന്ധന ചെലവ് വരുന്നത്. ഡീസൽ വേരിയന്റിന് കിലോമീറ്ററിന് 6 രൂപയോളം ചെലവ് വരാമെന്നാണ് ടാറ്റ മോട്ടോഴ്‌സ് രണ്ട് പവർട്രെയിനുകൾക്കും പങ്കിട്ട മൈലേജ് ഡാറ്റയിൽ വ്യക്തമാക്കുന്നത്.
മഹീന്ദ്ര 600 ഡീസൽ കാറുകൾ തിരികെ വിളിക്കും; എഞ്ചിനിൽ മലിനമായ ഇന്ധനം ഉപയോഗിച്ചതായി സംശയംഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റ 600 കാറുകൾ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ചു. ഡീസൽ വേരിയന്റുകളിൽ എഞ്ചിനിലെ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനം. എഞ്ചിന് കേടുപാടുകൾ ഉണ്ടായേക്കാമെന്ന സംശയത്തെ തുടർന്നാണ് എഞ്ചിനുകൾ പരിശോധിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമായി കാറുകൾ തിരികെ വിളിക്കുന്നത്. എഞ്ചിനുകളുടെ നിർമ്മാണ വേളയിൽ ഉപയോഗിച്ചത് മലിനമായ ഇന്ധനമാണോ എന്ന് സംശയം തോന്നിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.
ഏത് കാർ മോഡലുകളാണ് തിരികെ വിളിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജൂൺ 21 നും ജൂലൈ 2 നും ഇടയിൽ നാസിക് പ്ലാന്റിൽ നിർമ്മിച്ച ഡീസൽ വാഹനങ്ങളാണ് തിരികെ വിളിക്കുന്നതെന്ന് ലൈവ്‌മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എഞ്ചിൻ തകരാറുള്ള വാഹനം വാങ്ങിയ ഉപഭോക്താക്കളെ വ്യക്തിഗതമായി വിളിക്കും. ഡീസൽ എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുന്നത് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
2021 ഫെബ്രുവരിയിൽ കമ്പനി പുതുതായി പുറത്തിറക്കിയ എസ്‌യുവി ഥാറിന്റെ 1600 യൂണിറ്റുകൾ തിരിച്ചുവിളിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എക്സ്ഹോസ്റ്റ് പുകയെ നിയന്ത്രിക്കുന്ന എഞ്ചിൻ ഭാഗമായ ക്യാംഷാഫ്റ്റ് ശരിയായി ഘടിപ്പിക്കാത്തിനെ തുടർന്നാണ് വാഹനം തിരിച്ചു വിളിക്കുന്നതെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ വാഹന ബ്രാൻഡാണ് മഹീന്ദ്ര & മഹീന്ദ്ര. ബൊലേറോ, സ്കോർപിയോ, എക്സ് യു വി 500, എക്സ് യു വി 300, ഥാർ, ടി യു വി എന്നിവയാണ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടക്കുന്ന മഹീന്ദ്രയുടെ എസ്‌യുവികൾ. കമ്പനി അടുത്തിടെ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോയുടെ പുതിയ മേക്കോവർ പതിപ്പ് പുറത്തിറക്കിയിരുന്നു. എസ്‌യുവി സെഗ്‌മെന്റിന് കീഴിലാണ് ബൊലേറോ നിയോ വിൽക്കുന്നത്. 4 മീറ്ററിൽ താഴെയാണ് ഈ വാഹനത്തിന്റെ നീളം. പുതിയ മോഡൽ ടിയുവി 300ന് സമാനമാണ് ഇത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വില കുറഞ്ഞ 7 സീറ്റർ ഓപ്ഷനുകളിൽ ഒന്നാണ് ബൊലേറോ.
വിവിധ വാഹന മോഡലുകളിലുടനീളം മഹീന്ദ്ര അടുത്തിടെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ മഹീന്ദ്ര ഥാറിനാണ് ഏറ്റവും കൂടുതൽ വില ഉയർത്തിയിരിക്കുന്നത്. വിവിധ വേരിയന്റുകൾക്കനുസരിച്ച് എസ്‌യുവിയുടെ വില 32,000 മുതൽ 92,000 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. വാഹനം ബുക്ക് ചെയ്ത് നിരവധി മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടും ഥാറിന് ആവശ്യക്കാരേറെയാണ്. കാറിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിതരണത്തിലെ തടസ്സങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.