TRENDING:

Royal Enfield Hunter 350 |വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350; ഇന്ത്യയില്‍ ഉടന്‍; വിശദാംശങ്ങളറിയാം

Last Updated:

കമ്പനിയുടെ റെട്രോ-സ്‌റ്റൈല്‍ ഡിസൈന്‍ ഉപയോഗിച്ചുള്ള ഒരു സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഹണ്ടര്‍ 350.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് (royal enfield). പുതുപുത്തൻ മോഡലായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹണ്ടര്‍ 350 (hunter 350) ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. മാര്‍ച്ചില്‍, സ്കാം (411Scram 411) എന്ന മോഡൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതിനു ശേഷം, ഈ വര്‍ഷം രണ്ടാമത്തെ ലോഞ്ചിനായായാൻ് കമ്പനി ഒരുങ്ങുന്നത്. ഹണ്ടര്‍ 350 ഉടന്‍ തന്നെ ഇന്ത്യന്‍ (india) വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് തീയതി പുറത്തുവിട്ടില്ലെങ്കിലും ഹണ്ടര്‍ 350 അടുത്ത മാസം വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. അടുത്തിടെ പുറത്തുവിട്ട ചിത്രങ്ങളും വാഹന പ്രേമികളെ ആവേശഭരിതരാക്കിയിട്ടുണ്ട്.
advertisement

J1C1 എന്ന കോഡ് നാമത്തില്‍ വരാനിരിക്കുന്ന വണ്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ J പ്ലാറ്റ്‌ഫോമിനെ (j platform) അടിസ്ഥാനമാക്കിയുള്ളതാണ്. കമ്പനിയുടെ മറ്റ് വാഹനങ്ങളായ ക്ലാസിക് 350, മെറ്റിയോര്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ബൈക്ക്വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 349 സിസി എഞ്ചിന്‍, ഫ്രെയിം, സൈക്കിള്‍ പാര്‍ട്‌സുകള്‍ എന്നിവയെല്ലാം ഹണ്ടര്‍ 350ല്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിലെ 349 സിസി എഞ്ചിന് 20.2 ബിഎച്ച്പി പീക്ക് പവറും 27 എന്‍എം ഔട്പുട്ടും ഉണ്ടാകും.

advertisement

Also Read-Hyundai | ഇന്ത്യയിൽ ചെലവ് കുറഞ്ഞ ചെറിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങി ഹ്യൂണ്ടായ്

കമ്പനിയുടെ റെട്രോ-സ്‌റ്റൈല്‍ ഡിസൈന്‍ ഉപയോഗിച്ചുള്ള ഒരു സാധാരണ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ഹണ്ടര്‍ 350. റോയല്‍ എന്‍ഫീല്‍ഡിന്റെ സാധാരണ റൗണ്ട് ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, ടേണ്‍ സിഗ്‌നലുകള്‍, മിററുകള്‍ എന്നിവയും ഹണ്ടര്‍ 350ന്റെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങളാണ്. മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം ഉള്‍പ്പെടെ നിരവധി ആക്‌സസറികള്‍ ലഭിച്ചേക്കാം.

advertisement

കമ്പനി ഇതുവരെ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ വില വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, 1.5 ലക്ഷം രൂപയില്‍ താഴെ (എക്‌സ്-ഷോറൂം) വിലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജാജ് പള്‍സര്‍ 2400, ടിവിഎസ് അപ്പാച്ചെ 160, യമഹയുടെ എഫ്സെഡ് 25 എന്നിവയായിരിക്കും ഹണ്ടര്‍ 350ന്റെ എതിരാളികള്‍. ബൈക്കിന് പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read-Bajaj Chetak EV | 14,000 ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റ് ബജാജ് ചേതക് ഇവി; 16,000 ബുക്കിംഗുകളും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഹിമാലയന്‍ 450, ക്ലാസിക് 650, സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ തുടങ്ങിയ മറ്റ് ബൈക്കുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 നിലവിലുള്ള മോഡലില്‍ (411) ഓയില്‍-കൂള്‍ഡ് മോട്ടോറിന് പകരം ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത സജ്ജീകരണം നിലവിലുള്ള ഹിമാലയനേക്കാള്‍ ഉയര്‍ന്ന പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ അഡ്വഞ്ചര്‍ ടൂററെ സഹായിക്കും. ഉയരമുള്ള ഫ്രണ്ട് ഫെന്‍ഡര്‍, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ഷോര്‍ട്ട് വിന്‍ഡ്സ്‌ക്രീന്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ്, വയര്‍-സ്പോക്ക് വീലുകള്‍ എന്നിവയും ഹണ്ടര്‍ 350യുടെ മറ്റ് സവിശേഷതകളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Royal Enfield Hunter 350 |വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350; ഇന്ത്യയില്‍ ഉടന്‍; വിശദാംശങ്ങളറിയാം
Open in App
Home
Video
Impact Shorts
Web Stories