Hyundai | ഇന്ത്യയിൽ ചെലവ് കുറഞ്ഞ ചെറിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങി ഹ്യൂണ്ടായ്

Last Updated:

ഇന്ത്യൻ ഇലട്രിക് കാർ വിപണിയിൽ വ്യക്തമായ പദ്ധതികളോടെയാണ് ഹ്യൂണ്ടായ് മുതൽ മുടക്കാൻ ഒരുങ്ങുന്നത്. 2028 ആകുമ്പോഴേക്കും ആറ് തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് പദ്ധതി

Hyundai_Electric
Hyundai_Electric
ദക്ഷിണ കൊറിയൻ കാർ മേക്കിങ് കമ്പനിയായ ഹ്യൂണ്ടായ് (Hyundai) ഇന്ത്യയിൽ പുതിയ ഇലക്ട്രിക് കാറുകൾ (Electric Car) പുറത്തിറക്കുന്നു. താങ്ങാവുന്ന വിലയിലുള്ള ചെറിയ കാറുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് വിവരം. ചാർജിങ്, സെയിൽസ്, നിർമ്മാണ പ്രവർത്തനം, ഇലക്ട്രിക് കാറിൻെറ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കൽ തുടങ്ങി നിരവധി കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ടെന്ന് ഹ്യൂണ്ടായ് ഇന്ത്യ സെയിൽസ്, മാർക്കറ്റിങ് ആൻറ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
“പ്രാദേശികമായി പരമാവധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്,” ഗാർഗ് പറഞ്ഞു. കാറിൻെറ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. അങ്ങനെ ചെയ്യാൻ സാധിച്ചാൽ ചെലവ് കുറയ്ക്കാനും വില കുറച്ച് കാർ വിൽപനയ്ക്ക് എത്തിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ എപ്പോഴാണ് ഈ ചെറിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുക എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കൃത്യസമയത്ത്, എല്ലാവർക്കും വാങ്ങാവുന്ന വിലയിലായിരിക്കും കാർ എത്തുകയെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. “ഇതിന് സാഹചര്യം ഒത്തുവരേണ്ടതുണ്ട്. ഏറ്റവും നന്നായി ചാർജ് ചെയ്യാൻ സാധിക്കുക എന്നത് വളരെ പ്രധാനമാണ്,” ഗാർഗ് പറഞ്ഞു.
advertisement
ഇന്ത്യൻ ഇലട്രിക് കാർ വിപണിയിൽ വ്യക്തമായ പദ്ധതികളോടെയാണ് ഹ്യൂണ്ടായ് മുതൽ മുടക്കാൻ ഒരുങ്ങുന്നത്. 2028 ആകുമ്പോഴേക്കും ആറ് തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് പദ്ധതി. 40 ബില്യൺ രൂപയാണ് ഇതിനായി ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള ചില നഗരങ്ങൾ ഇന്ത്യയിലുണ്ട്. ഇലക്ട്രിക് കാറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതോടെ മലിനീകരണത്തോത് കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
advertisement
ഇന്ത്യയിൽ നിലവിൽ മൊത്തം വാഹന വിൽപ്പനയുടെ 1 ശതമാനം മാത്രമാണ് ഇല്ക്രിക് വാഹനങ്ങൾ വിറ്റ് പോകുന്നത്. 2030 ആവുമ്പോഴേക്കും ഇത് 30 ശതമാനം ആക്കി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലിനീകരണം കുറയ്ക്കാം എന്നതിനൊപ്പം എണ്ണ ഇറക്കുമതിയും കുറയ്ക്കാനാകും എന്നതാണ് മറ്റൊരു നേട്ടം.
ചെറിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നത് വരെ ഹ്യൂണ്ടായ് തങ്ങളുടെ പ്രീമിയം കാറുകൾ തന്നെയാണ് വിൽപന നടത്തുകയെന്നും ഗാർഗ് അറിയിച്ചു. വിപണി സജീവമാവുന്നതോടെ വില കുറയ്ക്കാനാണ് ലക്ഷ്യം. 480 കിലോമീറ്റർ വരെ റേഞ്ചുള്ള ഹ്യൂണ്ടായിയുടെ അയോണിക്ക് 5 എന്ന ഇലക്ട്രിക് കാർ (Ioniq 5) 44000 ഡോളറിനാണ് (ഏകദേശം 35 ലക്ഷം രൂപ) അമേരിക്കയിൽ വിൽക്കുന്നത്. 2019ൽ ഹ്യൂണ്ടായ് കോന ഇവി (Kona EV) ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. വില കൂടുതലായത് കൊണ്ടും ആവശ്യത്തിന് ചാർജിങ് സൗകര്യങ്ങൾ ഇല്ലാത്തതിനാലും വാഹനത്തിന് വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. കോനയുടെ അനുഭവത്തിൽ നിന്ന് പാഠം പഠിച്ച് കൊണ്ടാണ് പുതിയ വാഹനങ്ങൾ പുറത്തിറക്കുകയെന്നും ഗാർഗ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Hyundai | ഇന്ത്യയിൽ ചെലവ് കുറഞ്ഞ ചെറിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ ഒരുങ്ങി ഹ്യൂണ്ടായ്
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement