Also Read- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: കർണാടക സർക്കാരിന്റെ വാർഷിക ചെലവ് 4000 കോടി രൂപയോളം
മാവേലിയിൽ സെപ്റ്റംബർ 11നും മംഗളൂരു മെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഈ വണ്ടികളിൽ ഒരു എ സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ സി കോച്ചും അഞ്ച് ത്രീ ടയർ എ സി കോച്ചുമാണുണ്ടാവുക. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ സി കോച്ച് കൂട്ടുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
advertisement
Also Read- അടച്ച മദ്യശാല തുറന്ന് മദ്യം കൊടുക്കണമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലുപേർ കസ്റ്റഡിയിൽ
എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവേയുടെ പുതിയ നയം. യാത്രക്കാർക്ക് എ സി കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. എ സി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.
Also Read- ഒരേസമയം രണ്ട് സർവകലാശാലകളിൽ ബിരുദ പഠനം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം; നേതാവിന് സ്ഥാനചലനം
എണ്ണത്തിൽ കുറവുള്ള എ സി കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിലും എ സിക്കാണ് മുൻഗണന. റെയിൽവേക്ക് വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മാറ്റത്തോടെ സ്ലീപ്പർ കോച്ചും ജനറൽ കോച്ചും ആശ്രയിക്കുന്ന സാധാരണക്കാരാകും ഏറെ ബുദ്ധിമുട്ടേണ്ടിവരിക.