അടച്ച മദ്യശാല തുറന്ന് മദ്യം കൊടുക്കണമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലുപേർ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്
തൃശൂര്‍: മദ്യം കിട്ടാത്തതിന് മദ്യശാല ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തൃശൂർ പൂത്തോളിൽ ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. സംഭവത്തില്‍ നാല് യുവാക്കളെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.
Also Read- ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ
രാത്രി 9 മണിക്ക് ശേഷംയുവാക്കൾ മദ്യം വാങ്ങാൻ വന്നപ്പോള്‍ ഈ സമയം കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു.
advertisement
പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന് നാലംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്.
advertisement
ഇന്നലെ തന്നെ കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്‍ലെറ്റിലേക്ക് പെട്രോൾ ബോംബേറ് നടന്നിരുന്നു. മദ്യം വാങ്ങാനെത്തിയ യുവാവ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. അക്രമത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.
Location :
Thrissur,Thrissur,Kerala
First Published :
June 17, 2023 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടച്ച മദ്യശാല തുറന്ന് മദ്യം കൊടുക്കണമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലുപേർ കസ്റ്റഡിയിൽ