സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: കർണാടക സർക്കാരിന്റെ വാർഷിക ചെലവ് 4000 കോടി രൂപയോളം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഗതാഗത വകുപ്പ് വഹിച്ച ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ പദ്ധതിയുടെ ആകെ ചെലവ് 10.24 കോടിയിലെത്തി.
സംസ്ഥാന സർക്കാരിന്റെ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് കർണാടക. ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ തിങ്കളാഴ്ചയിലെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് വഹിച്ച ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ പദ്ധതിയുടെ ആകെ ചെലവ് 10.24 കോടിയിലെത്തി.
സിറ്റി ബസ്സുകളുടെ നടത്തിപ്പു ചുമതലയുള്ള ബംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി രൂപയും നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 2.11 കോടി രൂപയും ചെലവായി. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചെലവ് 1.40 കോടിയാണ്. തിങ്കളാഴ്ചയിലെ ചെലവ് മുൻനിർത്തി കണക്കു കൂട്ടിയാൽ, ശക്തി പദ്ധതിയുടെ പ്രതിവർഷ ചെലവ് 3,200 കോടിയ്ക്കും 3,400 കോടിയ്ക്കും ഇടയിൽ വരുമെന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
പുതുതായി അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ ആകർഷിക്കുന്ന രാഷ്ട്രീയ പദ്ധതി കർണാടകയിൽ നടപ്പിൽ വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ശക്തി പദ്ധതി അടക്കമുള്ളവ പരിഗണിക്കേണ്ടത്. രാജ്യത്തെ സാമ്പത്തിക ശക്തികളിൽ മുൻനിരയിലാണ് കർണാടകയുടെ സ്ഥാനം. ഏറ്റവുമധികം വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക.
advertisement
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനങ്ങൾക്കു നൽകിയിട്ടുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ, സർക്കാരിന് പ്രതിവർഷം 59,000 കോടി രൂപ ആവശ്യമായി വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷാവസാനം വരെ ഇനി ആവശ്യമായി വരിക 41,000 കോടി രൂപയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 17, 2023 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: കർണാടക സർക്കാരിന്റെ വാർഷിക ചെലവ് 4000 കോടി രൂപയോളം