TRENDING:

Discount Offers on Car | കാറുകൾക്ക് 85,000 രൂപ വരെ വിലക്കിഴിവ്; പുതുവർഷത്തിൽ വമ്പിച്ച ഓഫറുമായി Tata Motors

Last Updated:

ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്കാണ് ടാറ്റ ഡിസ്‌കൗണ്ട് നൽകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുവര്‍ഷത്തില്‍ രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ (Automakers) പ്രമുഖരായ ടാറ്റാ മോട്ടോഴ്സ് (Tata Motors) അതിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകൾ (Discount Offers) അവതരിപ്പിച്ചിരിക്കുകയാണ്. മികച്ച സുരക്ഷാ റേറ്റിംഗുകളോടെ (Safety Ratings) കാറുകളുടെ നിർമാണ വൈദഗ്ധ്യം തെളിയിച്ച ടാറ്റ ഗ്രൂപ്പ് മികച്ച ഇൻ-ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവുകളുമൊക്കെ ഉള്‍പ്പെട്ടതാണ് ടാറ്റയുടെ പുതിയ ഓഫ്ഫർ. വിവിധ മോഡലുകള്‍ക്കായി 85000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്‍ദാനം ചെയ്യുന്നത്.
Tata Harrier XTA+. Image used for representation. (Photo: Manav Sinha/News18.com)
Tata Harrier XTA+. Image used for representation. (Photo: Manav Sinha/News18.com)
advertisement

ഈ പുതുവർഷത്തിൽ ഒരു പുതിയ ടാറ്റ കാർ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് എത്രത്തോളം ഡിസ്‌കൗണ്ട് ലഭിക്കുമെന്നറിയണ്ടേ?

2022 ജനുവരിയിൽ, ടാറ്റ അൾട്രോസ് (Tata Altroz) ​​വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ടാറ്റ ഡീലർഷിപ്പുകൾ വഴി 10,000 രൂപ വരെ കിഴിവ് ലഭിക്കും. ആൾട്രോസ് ഡീസൽ പതിപ്പിന് 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. ആൾട്രോസ് പെട്രോൾ പതിപ്പിന് 7,500 രൂപ വരെയാണ് കോർപ്പറേറ്റ് ഡിസ്‌കൗണ്ട്.

Also read- Kia | കാറുകളുടെ വില വര്‍ധിപ്പിച്ച് കിയ; എസ്‌യുവി മോഡലുകൾക്ക് 54,000 രൂപ വരെ വില കൂടും

advertisement

ടാറ്റയുടെ പ്രിയപ്പെട്ട എസ്‌യുവിയായ ടാറ്റ സഫാരിയും (Tata Safari) ഡിസ്‌കൗണ്ട് ഇനത്തിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വാഹനം എക്‌സ്‌ചേഞ്ച് ചെയ്ത് സഫാരി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് മികച്ച സമയം. ടാറ്റ സഫാരിയുടെ 2021 മോഡലിന് എക്‌സ്‌ചേഞ്ച് ബോണസും 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 2022 മോഡലിന് 40,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ് ആയി വാഗ്ദാനം ചെയ്യുന്നത്.

2021 ടാറ്റ ഹാരിയർ (Tata Harrier) മോഡലിന് 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 2021 ടാറ്റ ഹാരിയർ മോഡലിന് 25,000 രൂപ വരെ കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2022 മോഡലിന് 40,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുക.

advertisement

Also read- Upcoming Electric Cars | 2022ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍

ടാറ്റയുടെ ടിഗോറിനും ടിയാഗോയ്ക്കും വിപണിയിൽ ഇപ്പോൾ യഥാക്രമം 10,000 രൂപയും 5,000 രൂപയും വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ഇവ രണ്ടിനും മറ്റ് ഡിസ്കൗണ്ട് ബോണസുകളും ക്യാഷ് ഡിസ്കൗണ്ടുകളും ലഭ്യമാണ്.

Also read- Colour Changing Car | ബട്ടണ്‍ അമര്‍ത്തിയാല്‍ നിറം മാറുന്ന കാർ; പുതിയ സാങ്കേതികവിദ്യയുമായി BMW

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗിലൂടെ ഏവരെയും അത്ഭുതപ്പെടുത്തിയ ടാറ്റയുടെ നെക്‌സോൺ പതിപ്പിന് വമ്പിച്ച വിലക്കുറവാണ് ഈ മാസത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 നെക്‌സോൺ ഡീസൽ വാങ്ങുന്നവർക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. നെക്‌സോണിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും വിലമതിക്കുന്ന കോർപ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Discount Offers on Car | കാറുകൾക്ക് 85,000 രൂപ വരെ വിലക്കിഴിവ്; പുതുവർഷത്തിൽ വമ്പിച്ച ഓഫറുമായി Tata Motors
Open in App
Home
Video
Impact Shorts
Web Stories