ടിഗോർ ഇവി വളരെക്കാലമായി വിപണിയിലുണ്ട്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. അതുകൊണ്ടുതന്നെയാണ് ടിഗോർ ഇവിയെ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നത്. കൂടുതൽ വേഗത്തിലുള്ള ചാർജിങും കൂടുതൽ മൈലേജും ഉറപ്പാക്കിയാണ് ടിഗോർ ഇവി മുഖംമിനുക്കുന്നത്. സുരക്ഷയെ സംബന്ധിച്ചിടത്തോളം, പുതിയ ടിഗോർ ഇവിയ്ക്ക് ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർ വിൻഡോകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് അലർട്ട്, സ്പീഡ് അലർട്ട് എന്നിവ ഉണ്ടാകും.
Also Read- കാർ വാങ്ങാൻ പ്ലാനുണ്ടോ? ടാറ്റ മോട്ടോഴ്സ് വാഹനങ്ങൾക്ക് സെപ്റ്റംബർ മുതൽ വില കൂടും
advertisement
റിപ്പോർട്ടുകൾ അനുസരിച്ച്, വരാനിരിക്കുന്ന ടിഗോർ ഇവി ഇലക്ട്രിക് അസന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയ്‌ക്കൊപ്പം ടിഗോർ ഇവിക്ക് ഫ്രണ്ട് ബമ്പറുമായി സംയോജിപ്പിച്ച എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കും. അലോയ് വീലുകളിൽ ഇലക്ട്രിക് ബ്ലൂ ആക്സന്റുകളും ലഭിക്കുന്നു. സിപ്‌ട്രോൺ-പവേർഡ് ടിഗോർ ഇവിക്ക് കൂടുതൽ നിറങ്ങൾ ടാറ്റ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റാ ടിഗോർ ഇവി സിപ്‌ട്രോൺ ഇന്ത്യയിലെ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലാണ് പുറത്തിറക്കുന്ന ഇലക്ട്രിക് കാർ എന്ന സവിശേഷതയുമുണ്ടാകും. അടിസ്ഥാന വേരിയന്റിന് 10 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വില പ്രതീക്ഷിക്കുന്നത്. കൂടാതെ, ടിഗോറിന്റെ സിഎൻജി പതിപ്പിലും ടാറ്റ ഒരു കൈ നോക്കുന്നുണ്ട്, കോംപാക്ട് സെഡാനിനുള്ള കൂടുതൽ ഇന്ധന ബദലുകളാണ് ടാറ്റ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ടാറ്റ ടിഗോർ സിപ്ട്രോൺ പുതിയ തുടക്കം കുറിക്കുമെന്ന് ടാറ്റ പറയുന്നു.
Also Read- ഒറ്റത്തവണ ചാർജ് ചെയ്താൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ
ടിഗോർ ഇവിയിലെ ഇലക്ട്രിക് മോട്ടോർ ഏകദേശം 120 ബി എച്ച് പി കരുത്തിൽ 240 എൻ എം ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ ഇത് 0-100 കിലോമീറ്റർ വേഗത കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിക്കാനും സിപ്ട്രോൺ സാങ്കേതികവിദ്യ സഹായിക്കും.
