മലിനീകരണം തീരെയില്ല എന്നതാണ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലൈറ്റ് ജെറ്റുകളുമായോ ഹൈ- എന്‍ഡ് ടര്‍ബോപ്രോപ്പുകളുമായോ താരതമ്യം ചെയ്യുമ്പോള്‍ ആലീസിന് ചെലവ് വളരെ കുറവാണ്. 260 നോട്ട്‌സ് പരമാവധി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും. 9-സീറ്റര്‍ കമ്മ്യൂട്ടര്‍, 6- സീറ്റുകളുടെ എക്‌സിക്യൂട്ടീവ് ക്യാബിന്‍, ഇ കാര്‍ഗോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വിമാനം ലഭ്യമാണ്. പാസഞ്ചര്‍ പതിപ്പിന്റെ പരമാവധി ലോഡിംഗ് ശേഷി 1134 കിലോഗ്രാമും ഇ കാര്‍ഗോ പതിപ്പിന്റേത് 1179 കിലോഗ്രാമുമാണ്.
advertisement
'വ്യോമയാന മേഖലയുടെ പുത്തന്‍ യുഗത്തിലേയ്ക്ക് ഇന്ന് ഞങ്ങള്‍ കടക്കുകയാണ്. ആലീസിന്റെ ആദ്യ വിമാനത്തിലൂടെ ഞങ്ങള്‍ ആകാശ യാത്രയെ വൈദ്യുതീകരിച്ചിരിക്കുകയാണ്.' എവിയേഷന്‍ പ്രസിഡന്റും സിഇഒയുമായ ഗ്രിഗറി ഡേവിസ് പറഞ്ഞു. 'എല്ലാവര്‍ക്കും ലഭ്യമാക്കാവുന്ന, മലിനീകരണമില്ലാത്ത വ്യോമയാനം എന്താണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി. ഈ നാഴികക്കല്ല് സുസ്ഥിര വിമാനയാത്രയുടെ നവീകരണത്തിന് വഴിയൊരുക്കും. ഭാവിയില്‍ ആളുകളുടെ യാത്രകളും ചരക്കു നീക്കവും കൂടുതല്‍ സുഗമമാക്കും' സിഇഒ കൂട്ടിച്ചേര്‍ത്തു.
എക്‌സിക്യൂട്ടീവ് ക്യാബിനും ഇ കാര്‍ഗോയും കമ്മ്യൂട്ടര്‍ കോണ്‍ഫിഗറേഷന്റെ കാര്യത്തില്‍ ഒരുപോലെയാണ്. എന്നാല്‍ ഇന്റീരിയറില്‍ വ്യത്യാസങ്ങളുണ്ട്. മാഗ്നിക്സില്‍ നിന്നുള്ള രണ്ട് magni650 ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ യൂണിറ്റുകള്‍ ഇതിനുണ്ട്. AVLല്‍ നിന്നാണ് ബാറ്ററി. GKN ല്‍ നിന്നുള്ള ചിറകുകള്‍, Potez-ല്‍ നിന്നുള്ള ഡോറുകള്‍ എന്നിവയും മികച്ചതാണ്. അഡ്വാന്‍സ്ഡ് ഫ്‌ലൈ-ബൈ-വയര്‍ സിസ്റ്റം, ഫ്‌ലൈറ്റ് കണ്‍ട്രോള്‍, ഏവിയോണിക്‌സ് എന്നിവ ഹണിവെല്ലിന്റേതാണ്.
Also Read- ലോക ടൂറിസം ദിനം: കോവിഡ് ഇന്ത്യൻ റെയിൽവേയെ മാറ്റിയതെങ്ങനെ?
എവിയേഷന്‍ ആലീസ്, കമ്മ്യൂട്ടര്‍ - കാര്‍ഗോ മാര്‍ക്കറ്റുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. സാധാരണയായി 150 മൈല്‍ മുതല്‍ 250 മൈല്‍ വരെ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. യുഎസ് ആസ്ഥാനമായുള്ള പ്രാദേശിക വിമാനക്കമ്പനികളായ കേപ് എയറും ഗ്ലോബല്‍ ക്രോസിംഗ് എയര്‍ലൈന്‍സും യഥാക്രമം 75, 50 യൂണിറ്റ് ആലീസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മറുവശത്ത്, DHL എക്‌സ്പ്രസ്സാണ് ആലീസിന്റെ കാര്‍ഗോ വിമാനങ്ങളുടെ ഉപഭോക്താവ്.
'ആലീസിന്റെ ആദ്യ വിമാനം വ്യോമയാന വ്യവസായത്തിലെ നാഴികക്കല്ലാണ്.' കേപ് എയര്‍ സ്ഥാപകനും ബോര്‍ഡ് ചെയര്‍മാനുമായ ഡാന്‍ വുള്‍ഫ് പറഞ്ഞു. 'ഞങ്ങള്‍ നിലവില്‍ പ്രതിദിനം 400-ലധികം പ്രാദേശിക ഫ്‌ലൈറ്റുകളാണ് പറത്തുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും കരീബിയയിലെയും 30-ലധികം നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. ആലീസിന് ഞങ്ങളുടെ 80 ശതമാനം ഫ്‌ളൈറ്റ് ഓപ്പറേഷനുകളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.