World Tourism Day | ലോക ടൂറിസം ദിനം: കോവിഡ് ഇന്ത്യൻ റെയിൽവേയെ മാറ്റിയതെങ്ങനെ?

Last Updated:

കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ (indian railway) പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം

കോവിഡ് 19 മഹാമാരി (covid 19 pandemic) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. പല മേഖലകളും ഈ പ്രതിസന്ധിയില്‍ നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ (indian railway) പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ശുചിത്വം
ഇന്ത്യന്‍ റെയില്‍വേയുടെ കോച്ചുകള്‍ (പ്രത്യേകിച്ച് ടോയ്ലറ്റുകൾ) വൃത്തിയായി സൂക്ഷിക്കുന്നതിനായി (cleanliness) വിവിധ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മെഷീന്‍ ക്ലീനിംഗ്, സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പദ്ധതികള്‍, ശുചിത്വ ഡ്രൈവുകള്‍, ബോധവത്ക്കരണ ക്യാമ്പെയിനുകള്‍ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിനായി, നേരത്തെ എസി കോച്ചുകള്‍ക്ക് മാത്രം നല്‍കിയിരുന്ന ഡസ്റ്റ്ബിന്നുകള്‍ നോണ്‍ എസി കോച്ചുകളിലേക്കും വിതരണം ചെയ്യാന്‍ തുടങ്ങി.
ട്രെയിനുകള്‍ വൈകിവരുന്നത് കുറഞ്ഞു
കോവിഡ് മഹാമാരിക്ക് ശേഷം, ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളുടെ സമയത്തില്‍ കൃത്യത പാലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചതും ട്രാക്കുകളുടെ എണ്ണം വര്‍ധിപ്പിച്ചതും ട്രെയിനുകള്‍ കൃത്യസമയത്തെത്താന്‍ സഹായകമായി.
advertisement
പോസ്റ്റ്-കോവിഡ് കോച്ചുകള്‍
സുരക്ഷിതത്വം നിറഞ്ഞ യാത്ര ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പുതിയ രീതിയിലുള്ള റെയില്‍വേ കോച്ച് അവതരിപ്പിച്ചു. ഹാന്‍ഡ്സ്-ഫ്രീ സൗകര്യങ്ങള്‍, ചെമ്പ് പൂശിയ ഹാന്‍ഡ്റെയിലുകളും ലാച്ചുകളും, പ്ലാസ്മ എയര്‍ ഫില്‍ട്ടറേഷന്‍, ടൈറ്റാനിയം ഡയോക്സൈഡ് കോട്ടിംഗ് എന്നിവ പോലുള്ള ഡിസൈന്‍ അപ്ഗ്രേഡുകളാണ് ഇത്തരം കോച്ചുകളില്‍ വാഗ്ദാനം ചെയ്യുന്നത്.
പരാതികള്‍ പെട്ടെന്ന് പരിഹരിക്കുന്നു
കോവിഡിന് ശേഷം യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ മനോഭാവം വളരെയധികം മാറിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികള്‍ (complaints) ഗൗരവമായി എടുക്കാനും ഉടനടി പരിഹരിക്കാനും ഇന്ത്യന്‍ റെയില്‍വേ മുന്‍കൈ എടുക്കുന്നുണ്ട്. മാത്രമല്ല, ട്വിറ്ററില്‍ ലഭിക്കുന്ന പരാതികള്‍ക്കും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നുണ്ട്.
advertisement
സുരക്ഷ വര്‍ധിപ്പിച്ചു
യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ 2700-ലധികം റൂട്ട് കിലോമീറ്റര്‍ ട്രാക്കില്‍ 2000-ലധികം ആന്റി കൊളിഷന്‍ ഡിവൈസുകള്‍ (ACD) വിന്യസിച്ചിട്ടുണ്ട്. കൂട്ടിയിടികള്‍ കുറയ്ക്കുന്നതിനും റെയില്‍ സംവിധാനത്തിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായുള്ള സംയോജിത ഇലക്ട്രോണിക് നിയന്ത്രണ സംവിധാനമാണിത്.
ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍
കോവിഡ് മഹാമാരിക്ക് ശേഷമുള്ള അടച്ചുപൂട്ടലുകള്‍ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കുകയും അവരില്‍ പലരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഈ സമയത്താണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നറിയപ്പെടുന്ന അടിയന്തര പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കുന്നതിന് ഓരോ സംസ്ഥാന സര്‍ക്കാരുകളെയും ഏകോപിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.
advertisement
റെയില്‍വേയുടെ വേഗത്തിലുള്ള വൈദ്യുതീകരണം
ഇന്ത്യയെ ഹരിത രാഷ്ട്രമാക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായി, ഇന്ത്യന്‍ റെയില്‍വേ വൈദ്യുതീകരണത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2020 നവംബറോടെ ട്രാക്കിന്റെ ദൈര്‍ഘ്യത്തിന്റെ 66% ഇന്ത്യന്‍ റെയില്‍വേ വൈദ്യുതീകരിച്ചു. റെയില്‍വേയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ശേഷം ഇന്ധന, ഊര്‍ജ ചെലവുകള്‍ക്കായി രാജ്യത്തിന് പ്രതിവര്‍ഷം 14,500 കോടി രൂപയിലധികം ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ഗ്രീന്‍ റെയില്‍വേ മിഷന്‍
2030-ഓടെ കാര്‍ബണ്‍ പുറന്തള്ളുന്നത് പൂർണമായും ഇല്ലാതാക്കണമെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്യം. 2020-ല്‍, ഇന്ത്യന്‍ റെയില്‍വേ, ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു പരീക്ഷണമായി 1.5 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 2030-ഓടെ 30 ജിഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
World Tourism Day | ലോക ടൂറിസം ദിനം: കോവിഡ് ഇന്ത്യൻ റെയിൽവേയെ മാറ്റിയതെങ്ങനെ?
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement