TRENDING:

World's First Electric Ship| ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍; പ്രതിവർഷം 40,000 ഡീസൽ ട്രക്കുകളുടെ യാത്ര ലാഭിക്കാം

Last Updated:

തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്‌നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ (World's First Electric Ship) നോര്‍വേയില്‍ (Norway) യാത്ര പുറപ്പെട്ടു. വെള്ളിയാഴ്ചയാണ് 'യാര ബിര്‍ക്ക്‌ലാന്‍ഡ്' (Yara Birkeland) എന്ന കപ്പല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പ്രതിവർഷം വേണ്ടി വരുന്ന 40,000 ഡീസൽ ട്രക്കുകളുടെ യാത്രക്ക് പകരമാവും ഈ കപ്പൽ യാത്ര. ഫോസിൽ ഇന്ധനം ആവശ്യമില്ലാത്തതും കാർബൺ ബഹിർഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്ട്രിക് കപ്പൽ പരിസ്ഥിതി സൗഹാർദ്ദമായ കടൽമാർഗ സഞ്ചാരത്തിലെ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍
advertisement

തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്‌നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവർ‌ഷം 40,000 ഡീസൽ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റിൽ നിന്ന് യാത്രതിരിക്കുന്നത്. ഇലക്ട്രിക് കപ്പൽ ഈ ആവശ്യാർഥം യാത്ര തുടങ്ങുന്നതോടെ ഇന്ധനം ലാഭിക്കാം ഒപ്പം കാർബൺ ബഹിർഗമനവും കുറയ്ക്കാം.

Also Read- Indigo | ഇന്‍ഡിഗോ വിമാനങ്ങളിൽ ഭക്ഷണ വിതരണം പുനഃരാരംഭിച്ചു; ഹ്രസ്വദൂര വിമാനങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ അനുമതി

advertisement

80 മീറ്റര്‍ ഉയരവും 3200 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരീക്ഷണത്തിലായിരിക്കും. നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കപ്പലില്‍ വീല്‍ഹൗസിന്റെ ആവശ്യമേയുണ്ടാകുകയില്ലെന്ന് ഹോള്‍സെതര്‍ പറഞ്ഞു. വീല്‍ഹൗസിനുള്ളില്‍ നിന്നുമാണ് ക്യാപ്റ്റന്‍ കപ്പല്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ സെന്‍സറുകളുടെ സഹായത്തോടെ കപ്പലിന് സ്വയം 7.5 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടായ ശേഷമേ വീല്‍ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുകയുള്ളൂവെന്നും ഹോള്‍സെതര്‍ വിശദീകരിച്ചു.

കപ്പലുകളിലെ മെഷീൻ റൂമിനു പകരം 'യാര ബിര്‍ക്ക്‌ലാന്‍ഡ്' എന്ന കപ്പലിൽ ബാറ്ററി കംപാർട്മെന്റുകളാണുണ്ടാവുക. പ്രവര്‍ത്തനതിന് ജലവൈദ്യുതിയെ ആശ്രയിക്കുന്ന കപ്പലിന്റെ ബാറ്ററിക്ക് 6.8 മെഗാവാട്ട് ശേഷിയുണ്ട്‌. നൂറ് ടെസ്ലകള്‍ക്ക് തുല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

advertisement

Also Read- IQube Electric Scooter | പെട്രോളും ഡീസലും വേണ്ട, ടിവിഎസിന്‍റെ ഐക്യൂബ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മനുഷ്യനിർമിതമായ എല്ലാ മലിനീകരണങ്ങളുടെയും മൂന്ന് ശതമാനം സംഭാവന ചെയ്യുന്നത് സമുദ്രമേഖലയാണ്. 2050 ഓടെ ഇത് 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ മാത്രം സമുദ്രമേഖല നൂറ് കോടി ടണ്‍ ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ട്രക്കുകള്‍ക്ക് പകരം കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതോടെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡില്‍ 678 ടണ്ണിന്റെ കുറവ് സംഭവിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
World's First Electric Ship| ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍; പ്രതിവർഷം 40,000 ഡീസൽ ട്രക്കുകളുടെ യാത്ര ലാഭിക്കാം
Open in App
Home
Video
Impact Shorts
Web Stories