Indigo | ഇന്‍ഡിഗോ വിമാനങ്ങളിൽ ഭക്ഷണ വിതരണം പുനഃരാരംഭിച്ചു; ഹ്രസ്വദൂര വിമാനങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ അനുമതി

Last Updated:
എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നവംബര്‍ 16ന് അറിയിച്ചിരുന്നു.
1/6
 പ്രമുഖ എയര്‍ലെനായ ഇന്‍ഡിഗോ (indigo) 2 മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള (less than 2 hour duration) വിമാനങ്ങളില്‍ ഭക്ഷണ വിതരണം പുനഃരാരംഭിച്ചു. എല്ലാ ആഭ്യന്തര വിമാനങ്ങളിലും (domestic flights) ഭക്ഷണം വിതരണം പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് 19 (covid 19) മഹാമാരി കാരണം ഏപ്രില്‍ 15 മുതല്‍ രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കാന്‍ എയര്‍ കാരിയറുകളെ അനുവദിച്ചിരുന്നില്ല.

advertisement
2/6
 '2021 നവംബര്‍ 19 മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഭക്ഷണവും പാനീയങ്ങളും വിമാനത്തിൽ നിന്ന് വാങ്ങാനും അവരുടെ ഇഷ്ടാനുസൃത ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും'-  ഇന്‍ഡിഗോയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വുള്‍ഫ്ഗാംഗ് പ്രോക്ക്-ഷൗവര്‍ പറഞ്ഞു. ഈ സൗകര്യം പുനരാരംഭിക്കുന്നത് ചെറിയ കുട്ടികളോടും മുതിര്‍ന്ന പൗരന്മാരോടും ഒപ്പം യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സഹായകമാണ്.

3/6
 എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഭക്ഷണം വിതരണം ചെയ്യാൻ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നവംബര്‍ 16ന് അറിയിച്ചിരുന്നു. 'ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന ഫ്ളൈറ്റുകള്‍ക്ക് സമയ പരിധിയില്ലാതെ വിമാനത്തില്‍ ഭക്ഷണ സേവനങ്ങള്‍ നല്‍കാം,'' എന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി മാഗസിനുകളും വായന സാമഗ്രികളും പുനരാരംഭിക്കുന്നതിനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

4/6
 കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് വിമാനങ്ങളിൽ ഭക്ഷണവും മാസികകളും മറ്റ് വായനാ സാമഗ്രികളും പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് 25ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസരിച്ച് വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

5/6
 നിലവില്‍ ഇന്‍ഡിഗോയ്ക്ക് 257ലധികം വിമാനങ്ങളാണ് ഉള്ളത്. 71 ആഭ്യന്തരവും, 24 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന 1400ലധികം പ്രതിദിന ഫ്‌ലൈറ്റ് സർവ്വീസുകൾ എയര്‍ലൈന്‍ നടത്തുന്നുണ്ട്.

6/6
 ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആർഎയുടെ കണക്കനുസരിച്ച്, ആഭ്യന്തര വിമാന ഗതാഗതം ഒക്ടോബറില്‍ 67 ശതമാനമായും ആകെ യാത്രക്കാരുടെ എണ്ണം 8.8 ദശലക്ഷമായും വര്‍ധിച്ചു. ഐസിആർഎ പങ്കുവെയ്ക്കുന്ന കണക്കുകള്‍ പ്രകാരം, 24 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എയര്‍ലൈനുകള്‍ ശേഷി വിന്യസിക്കുന്ന കാര്യത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 46 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാസം 72,000 സർവ്വീസുകൾ ഇൻഡിഗോ നടത്തിയിട്ടുണ്ട്. 2020 ഒക്ടോബറില്‍ 49,150 സർവ്വീസുകൾ നടത്തിയതായും ഐസിആർഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement