ഇന്ത്യയും സാമ്പത്തിക മാന്ദ്യവും
സർവേയിൽ പങ്കെടുത്തവരിൽ, 22 ശതമാനം പേരാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതികരിച്ചത്. 31 ശതമാനം പേർ ഇന്ത്യ മാന്ദ്യത്തെ അഭിമുഖീകരിക്കില്ലെന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 19 ശതമാനം പേരാണ് തങ്ങൾ ഒരു പരിധിവരെ അത് പ്രതീക്ഷിക്കുന്നതായി പറഞ്ഞത്. ബാക്കിയുള്ളവർ ഇക്കാര്യത്തിൽ തങ്ങൾക്ക് അത്ര ഉറപ്പില്ലെന്നാണ് പ്രതികരിച്ചത്.
പിരിച്ചുവിടലുകൾ
സ്വകാര്യ, കോർപ്പറേറ്റ് മേഖലകളിലെ പിരിച്ചുവിടലുകൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 17 ശതമാനം പേർ ഇത് തങ്ങളെ വലിയ തോതിൽ ബാധിച്ചതായാണ് പ്രതികരിച്ചത്. 19 ശതമാനം പേരാണ് ഇത്തരം പിരിച്ചുവിടലുകൾ തങ്ങളെ ഒരു പരിധിവരെ ബാധിച്ചു എന്ന് പ്രതികരിച്ചത്. പ്രതികരിച്ചവരിൽ ഭൂരിഭാഗവും, അതായത് 64 ശതമാനം പേരും, ജോലിയിലെ പിരിച്ചുവിടലുകൾ തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്.
advertisement
എഐ ടൂളുകൾ
പഠനാവശ്യങ്ങൾക്കായോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായോ എഐ ടൂളുകൾ ഉപയോഗിക്കാറുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ ചെറിയൊരു ശതമാനമാണ് പറഞ്ഞത്. സർവേയിൽ പങ്കെടുത്തവരിൽ ഒരു ശതമാനം പേരാണ് തങ്ങൾ ദിവസേന എഐ ടൂളുകൾ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരു ശതമാനം ആളുകൾ വല്ലപ്പോഴും ഇവ ഉപയോഗിക്കാറുണ്ടെന്നും ഒരു ശതമാനം പേർ അപൂർവമായി മാത്രം ഇവ ഉപയോഗിക്കാറുണ്ടെന്നും വെളിപ്പെടുത്തി.
Also Read- ബിഎസ്എൻഎലിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
എന്നാൽ സർവേയിൽ പങ്കെടുത്തന്നവരിൽ ഭൂരിഭാഗവും (88 ശതമാനം പേർ) തങ്ങൾ എ ഐ ടൂളുകളെക്കുറിച്ച് അജ്ഞരാണെന്ന് തുറന്നു പറഞ്ഞു. 9 ശതമാനം പേരാണ് തങ്ങൾ ഇവ ഉപയോഗിക്കാറേ ഇല്ലെന്ന് പറഞ്ഞത്. എഐ ടൂളുകൾ ജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലതാക്കുമെന്നോ മനുഷ്യരെ ബാധിക്കുമെന്നോ സർവേയിൽ പങ്കെടുത്തവരിൽ 25 ശതമാനം പേരും വിശ്വസിക്കുന്നു. രണ്ട് ശതമാനം പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ വളരെയധികം ആശ്രയിക്കുന്നതിൽ തങ്ങളുടെ ആശങ്കയും പ്രകടിപ്പിച്ചു. ഇത് മനുഷ്യരുടെ വിശകലനശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ബാധിക്കുമെന്നും ഇവർ പറഞ്ഞു.
വീട്ടുചെലവുകൾ
മൊത്തത്തിലുള്ള ഗാർഹിക ചെലവുകൾ വർദ്ധിച്ചതായി സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും വെളിപ്പെടുത്തി ഗ്രാമങ്ങളെ അപേക്ഷിച്ച്, നഗര പ്രദേശങ്ങളിൽ ഈ ചെലവ് അല്പം കൂടുതലുമാണ്.