ബിഎസ്എൻഎലിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
- Published by:Anuraj GR
- news18-malayalam
Last Updated:
ജൂൺ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്
ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജൂൺ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ”പുനരുജ്ജീവന പാക്കേജിന്‍റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, ബിഎസ്എൻഎല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നൽകി. 89,047 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്” പ്രസ്താവന കൂട്ടിച്ചേർത്തു.
ഈ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എൻഎലിനെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ”ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽനിന്ന് 2,10,000 കോടിയായി ഉയർത്തും,” പ്രസ്താവനയിൽ പറയുന്നു.
2019-ൽ ബിഎസ്എൻഎൽ/എംടിഎൻഎലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിരുന്നു, അത് 69,000 കോടി രൂപയുടേതായിരുന്നു. പിന്നീട്, 2022-ൽ, ബിഎസ്എൻഎൽ/എംടിഎൻഎൽ 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിന് സർക്കാർ അംഗീകാരം നൽകി.
advertisement
”ഗ്രാമീണ ലാൻഡ്‌ലൈനുകൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്, ബാലൻസ് ഷീറ്റ് കുറയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം, എജിആർ കുടിശ്ശികകൾ തീർപ്പാക്കൽ, ബിബിഎൻഎല്ലിനെ ലയിപ്പിക്കൽ തുടങ്ങിയവയ്ക്കാണ് നേരത്തെ ഫണ്ട് ചെലവഴിച്ചത്. ഈ രണ്ട് പാക്കേജുകളുടെയും ഫലമായി ബി.എസ്.എൻ.എൽ 2021-22 സാമ്പത്തിക വർഷം മുതൽ പ്രവർത്തന ലാഭം നേടാൻ തുടങ്ങി. ബിഎസ്എൻഎല്ലിന്റെ മൊത്തം കടം കുറയ്ക്കാനും അത് സഹായിച്ചു,” അത് കൂട്ടിച്ചേർത്തു. ഇതുകൂടാതെ ബിഎസ്എൻഎല്ലിന് 4ജി/5ജി സ്പെക്ട്രം അനുവദിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഈ സ്പെക്‌ട്രം അലോട്ട്‌മെന്റിലൂടെ, BSNL-ന് പാൻ ഇന്ത്യ 4G, 5G സേവനങ്ങൾ നൽകാനും, വിവിധ കണക്ടിവിറ്റി പ്രോജക്റ്റുകൾക്ക് കീഴിൽ ഗ്രാമങ്ങളിലും മറഞ്ഞിരിക്കുന്ന ഗ്രാമങ്ങളിലും 4G കവറേജ് നൽകാനും, അതിവേഗ ഇന്റർനെറ്റിനായി ഫിക്സഡ് വയർലെസ് ആക്‌സസ് (FWA) സേവനങ്ങൾ നൽകാനും സേവനങ്ങൾ/സ്പെക്‌ട്രം ലഭ്യമാക്കാനും കഴിയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 07, 2023 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ബിഎസ്എൻഎലിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ