TRENDING:

ബൈജൂസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഒഴികെയുള്ള ഓഫീസുകള്‍ അടച്ചുപൂട്ടി; 14000 ജീവനക്കാര്‍ വീടുകളിരുന്ന് ജോലി ചെയ്യണം

Last Updated:

14,000 ഓളം ഓഫീസ് ജീവനക്കാരോട് വീടുകളിലിരുന്ന് ജോലികൾ തുടരാൻ ബൈജൂസ് ആവശ്യപ്പെട്ടതായാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി ബംഗളൂരുവിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഒഴികെ മറ്റെല്ലാ ഓഫീസുകളും അടച്ച് പൂട്ടി ബൈജൂസ്. 14,000 ഓളം ഓഫീസ് ജീവനക്കാരോട് വീടുകളിലിരുന്ന് ജോലികൾ തുടരാൻ ബൈജൂസ് ആവശ്യപ്പെട്ടതായാണ് വിവരം. 1,000 ജീവനക്കാരുള്ള ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫീസും ഒപ്പം ആറാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായ് രാജ്യത്തുടനീളമുള്ള 300 ഓളം ട്യൂഷൻ സെന്ററുകളും പഴയ പോലെ തന്നെ പ്രവർത്തനം തുടരുമെന്ന് ബൈജൂസ് വൃത്തങ്ങൾ അറിയിച്ചു.
advertisement

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കെട്ടിടങ്ങളുടെ വാടക കരാർ ഉൾപ്പെടെ ബൈജൂസ് പുതുക്കാത്തതിനാൽ ഓഫീസുകൾ ഒഴിയുന്ന നടപടികൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി നടത്തിവരികയാണെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. 1.2 ബില്യൺ ഡോളറിന്റെ വായ്പയുമായി ബന്ധപ്പെട്ട് വായ്പ നൽകിയവരുമായി കമ്പനി തർക്കത്തിലേർപ്പെട്ടിരുന്നു. ഒരുസമയത്ത് 20 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിന് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 90 ശതമാനം ഇടിവ് മൂല്യത്തിൽ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ നീക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് കമ്പനിയുടെ നിക്ഷേപകർ വോട്ട് ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം ചെറിയ ശതമാനം നിക്ഷേപകർ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവർ പാസാക്കിയ പ്രമേയം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി ബൈജൂസ് പ്രസ്താവനയിറക്കുകയും ചെയ്തു. കോർപ്പറേറ്റ് രംഗത്തെ പ്രശ്‌നങ്ങളെത്തുടർന്ന് കമ്പനിയുടെ ഓഡിറ്ററായിരുന്ന ഡെലോയ്‌റ്റിൻ്റെ പിൻവാങ്ങലും യുഎസിലെ വായ്പക്കാരുമായുള്ള നിയമ പോരാട്ടവും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ കാരണം ബൈജു രവീന്ദ്രന് പ്രധാന നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെട്ടിരുന്നു. നിക്ഷേപകർ പണം നൽകാത്തതിനാൽ ഫെബ്രുവരി മാസത്തെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രൻ കഴിഞ്ഞ മാസം ജീവനക്കാർക്ക് കത്ത് നൽകിയിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ബൈജൂസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഒഴികെയുള്ള ഓഫീസുകള്‍ അടച്ചുപൂട്ടി; 14000 ജീവനക്കാര്‍ വീടുകളിരുന്ന് ജോലി ചെയ്യണം
Open in App
Home
Video
Impact Shorts
Web Stories