കമ്പനിയുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലം ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ബൈജൂസിന്റെ പല പ്രവർത്തനങ്ങളും മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് പിൻമാറിയതിനു പിന്നാലെയാണ് കമ്പനിയിലെ പുതിയ പ്രതിസന്ധി.
Also read-ITR ഫയലിങ്: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
advertisement
2022 മാർച്ച് 31 വരെയുള്ള ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്യാത്തിനെ കുറിച്ച്, ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് അംഗങ്ങൾക്ക് അയച്ച കത്തിൽ ഡെലോയിറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. 2016 മുതൽ ഡെലോയിറ്റ് ബൈജൂസുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. 2020 ഏപ്രിൽ 1 മുതൽ അഞ്ച് വർഷത്തേക്ക് ബൈജൂസിനു കീഴിൽ പ്രവർത്തിക്കുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി വീണ്ടും കമ്പനി വീണ്ടും നിയമിക്കപ്പെട്ടിരുന്നു.
”2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ വളരെ വൈകിയിരുന്നു. നിയമം, അനുസരിച്ച്, 2022 മാർച്ച് 31ന് അവസാനിച്ച വർഷത്തേക്കുള്ള ഓഡിറ്റ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ 2022 സെപ്റ്റംബർ 30നകം വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാർക്കു മുന്നിൽ സമർപ്പിക്കേണ്ടതായിരുന്നു”, എന്നും ഡെലോയിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Also read- അശ്ലീല സൈറ്റുകൾ നോക്കുന്നോ? ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനക്കാരുണ്ട്
ഡെലോയിറ്റ് പിൻമാറിയതിനു പിന്നാലെ തങ്ങളുടെ പുതിയ ഓഡിറ്ററായി ബിഡിഒയെ നിയമിച്ചതായി ബൈജൂസ് പ്രസ്താവനയിൽ അറിയിച്ചു. ഇതിലൂടെ സാമ്പത്തികമേഖലയിലെ സൂക്ഷ്മപരിശോധനയിലും അക്കൗണ്ടബിലിറ്റിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബൈജൂസിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്നു പേരും അടുത്തിടെ രാജി വെച്ചിരുന്നു.
പീക്ക് എക്‌സ് വി പാട്‌ണേഴ്‌സ് എംഡി ജി.വി രവിശങ്കർ, ഇൻവസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസൽ ഡ്രീസെൻസ്റ്റോക്, ചാൻ സക്കർബർഗിൽ നിന്നുള്ള വിവിയൻ വു എന്നിവരാണ് രാജി വെച്ചത്. ഡയറക്ടർമാർ രാജി വെക്കാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാല്ല. ചീഫ് എക്സിക്യൂട്ടീവ് ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് ബൈജൂസിന്റെ ബോർഡിൽ ഇപ്പോഴുള്ളത്.