ITR ഫയലിങ്: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Last Updated:

2022-23 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31ആണ്

ITR Filing
ITR Filing
2022-23 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (income tax return) സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31ആണ്. അവസാന തീയതിയ്ക്ക് മുമ്പ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം. അവസാന നിമിഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഓണ്‍ലൈന്‍ ആയി തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ആദ്യമായി ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ഈ പ്രക്രിയ അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. അത്തരക്കാര്‍ ഐടിആര്‍ ഫയലിംങനിന് മുമ്പായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. ഫോം 16 വാങ്ങുക: ജോലി ചെയ്യുന്ന സ്ഥാപനം ജീവനക്കാർക്ക് നല്‍കുന്ന ടിഡിഎസ് (tax deducted at source) സര്‍ട്ടിഫിക്കറ്റാണ് ഫോം 16. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ട ശമ്പള വിവരങ്ങള്‍ ഈ ഫോമില്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഉപയോഗിച്ച ഇളവുകള്‍, ക്ലെയിം ചെയ്ത കിഴിവ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
2. നികുതിയ്ക്ക് വിധേയമായ വരുമാനം: നിങ്ങളുടെ മൊത്തം വരുമാനത്തില്‍ നിന്ന് നികുതി ഇളവ് കുറയ്ക്കുന്നതിലൂടെയാണ് നികുതി വിധേയമായ വരുമാനം ലഭിക്കുന്നത്.
advertisement
3. ഏത് നികുതി വ്യവസ്ഥയാണ് തെരഞ്ഞെടുക്കേണ്ടത്: നിങ്ങള്‍ക്ക് അനുയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുകയെന്നതാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. പുതിയ നികുതി വ്യവസ്ഥയില്‍ നികുതി നിരക്കുകള്‍ വളരെ കുറവാണ്. എന്നാല്‍ പഴയ നികുതി വ്യവസ്ഥയില്‍ നിരവധി കിഴിവുകളും ആനുകൂല്യങ്ങളും നികുതിദായകർക്ക് ലഭിക്കും. നികുതിദായകന് പണം ലാഭിക്കാന്‍ സഹായിക്കുന്ന വ്യവസ്ഥ കൂടിയാണിത്.
4. ഐടിആര്‍ ഫയലിംഗിന് ആവശ്യമായ രേഖകള്‍: പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ശമ്പളക്കാർക്ക് ഫോം 16, നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍, ഹോം ലോണ്‍ പലിശ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ് രസീത് എന്നിവ ഈ ഘട്ടത്തില്‍ ആവശ്യമാണ്.
advertisement
5. ഐടിആര്‍ ഫോം തെരഞ്ഞെടുക്കുക: ആദായ നികുതി വകുപ്പ് വിവിധ തരത്തിലുള്ള ഐടിആര്‍ ഫോം പുറത്തിറക്കിയിട്ടുണ്ട്. അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് ഏതെന്ന് തെരഞ്ഞെടുക്കണം.
വിവിധ തരത്തിലുള്ള ഐടിആറുകള്‍
ഐടിആര്‍-1: 50 ലക്ഷം വാര്‍ഷിക വരുമാനമുള്ളവരാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്. ശമ്പളം, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി, മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ വരുമാനം ലഭിക്കുന്ന വിഭാഗമാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്.
ഐടിആര്‍ -2: വ്യക്തികള്‍ക്കും ഹിന്ദു-അവിഭക്ത കുടുംബങ്ങള്‍ക്കുമുള്ള ഫോമാണിത്. ഏക ഉടമസ്ഥത എന്ന നിലയില്‍ തൊഴിലിലോ ബിസിനസിലോ പ്രവര്‍ത്തിക്കാത്തവരാണ് ഈ വിഭാഗത്തില്‍ പെടുക.
advertisement
ഐടിആര്‍-3:സ്വകാര്യ വ്യവസായം, തൊഴില്‍ എന്നിവയിലൂടെ വരുമാനം ലഭിക്കുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളുമാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്.
ഐടിആര്‍-4: തൊഴില്‍, ബിസിനസ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടവർക്കുള്ള ഫോം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക. ഐടിആര്‍ ഫയലിംഗില്‍ എന്തെങ്കിലും സംശയമുള്ളവര്‍ ബന്ധപ്പെട്ട വിദഗ്ധരുടെ സഹായം സ്വീകരിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Money/
ITR ഫയലിങ്: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Next Article
advertisement
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
  • തൃശൂർ ശ്രീനാരായണപുരത്ത് അധ്യാപകൻ ഭരത്കൃഷ്ണക്ക് രക്ഷിതാവിന്റെ മർദനമേറ്റു.

  • നിരവധി കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയായ ധനീഷ് അധ്യാപകൻ ഭരത്കൃഷ്ണയെ മർദിച്ചു.

  • മർദനത്തിൽ പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടിയതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

View All
advertisement