സിഎൻബിസിയുടെ മേധാവിത്വം ഇംഗ്ലീഷ് ബിസിനസ് വാർത്താലോകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. ബജറ്റ് ദിനത്തിൽ ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ ഏറ്റവും ആളുകൾ കണ്ടതും സിഎൻബിസി ടിവി18 ആയിരുന്നു. 44 ശതമാനം പ്രേക്ഷകരും സിഎൻബിസിക്കൊപ്പമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള റിപ്പബ്ലിക്ക് ടിവിയെ (15.1 ശതമാനം) ബഹുദൂരം പിന്നിലാക്കിയായിരുന്നു സിഎൻബിസിയുടെ കുതിപ്പ്.
Also Read- കുപ്പിവെള്ളത്തിന് ഇനി 13 രൂപ; കമ്പനികളുടെ എതിർപ്പ് വകവെക്കാതെ സർക്കാർ
പ്രമുഖ ഇംഗ്ലീഷ് വാർത്താചാനലുകളൊന്നിച്ചെടുത്താലും സിഎൻബിസി തന്നെയായിരുന്നു മുന്നിൽ. ടൈംസ് നൗ, സിഎൻഎൻ ന്യൂസ്18, ഇന്ത്യ ടുഡേ, റിപ്പബ്ലിക് ടിവി എന്നിവർക്ക് ആകെ ലഭിച്ച പ്രേക്ഷകരെക്കാൾ കൂടുതലായിരുന്നു ബജറ്റ് ദിനത്തിലെ സിഎൻബിസി ടിവി18ന്റെ പ്രേക്ഷകരുടെ എണ്ണം. ബജറ്റ് വാരത്തിൽ (ഫെബ്രുവരി 1- 7വരെ) ഏറ്റവും അധികം ആളുകൾ കണ്ട ബിസിനസ് വാർത്താ ചാനലും സിഎൻബിസി തന്നെ. രണ്ടാം സ്ഥാനത്തുള്ള ചാനലിനെക്കാൾ മൂന്ന് മടങ്ങ് പ്രേക്ഷകരെയാണ് സിഎൻബിസി ടിവി 18 സ്വന്തമാക്കിയത്.
