TRENDING:

'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല

Last Updated:

5000 രൂപയുമായി ഓഹരി വിപണിയിൽ ഇറങ്ങി ശതകോടീശ്വരനായി മാറിയ ആളാണ് മുംബൈ സ്വദേശിയായ രാകേഷ് ജുൻജുൻവാല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും വൈകാതെ ഓഹരി വിപണി തിരിച്ചുവരുമെന്ന് പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല. “ഞാൻ വിപണിയിൽ വളരെ ബുള്ളിഷ് ആണ്, പൂർണമായും നിക്ഷേപം തുടരാനാണ് ആഗ്രഹിക്കുന്നത്,” ജുഞ്ജുൻവാല സി‌എൻ‌ബി‌സി-ടിവി 18 നോട് പറഞ്ഞു. അതേസമയം തൊഴിൽമേഖലയിലെ പരിഷ്ക്കരണ നടപടികൾ മന്ദഗതിയിലാണെന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് രാകേഷ് ജുൻജുൻവാല പറഞ്ഞു. ബിസിനസ്സ് എളുപ്പമാക്കുന്നതിലാണ് ഇന്ത്യ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്. ഇതുവഴി മാത്രമാണ് നമുക്ക് തിരിച്ചുവരാൻ സാധിക്കുക ”- അദ്ദേഹം പറഞ്ഞു.
advertisement

ലോക്ക്ഡൌണിന്റെ ആഘാതം ആളുകൾ പ്രതീക്ഷിക്കുന്നത്ര മോശമാകുമെന്ന് കരുതരുതെന്ന് രാകേഷ് ജുൻജുൻവാല പറഞ്ഞു. ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം. സംഘടിത മേഖലയിൽ നഷ്ടപ്പെട്ട ജോലികളുടെ ശതമാനം കാണേണ്ടതുണ്ട്. മുൻകരുതലുകളോടെ നാം മുന്നോട്ട് നോക്കേണ്ടതുണ്ട്. ഈ വർഷം ജിഡിപി ബാധിക്കുമെന്നതിൽ തർക്കമില്ല. കൃഷി, ഖനനം എന്നിവയിലെ പരിഷ്കാരങ്ങൾ ഗുണപരമായി. ഇന്ത്യയെ ചൈനയേക്കാൾ മികച്ചതാക്കാൻ വ്യവസായ നയങ്ങളിൽ കൂടുതൽ പരിഷ്ക്കരണം ആവശ്യമുണ്ട്. ശക്തമായ ചില രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

5000 രൂപയുമായി ഓഹരി വിപണിയിൽ ഇറങ്ങി ശതകോടീശ്വരനായി മാറിയ ആളാണ് മുംബൈ സ്വദേശിയായ രാകേഷ് ജുൻജുൻവാല. രാജ്യത്തിന്റെ ഉപഭോഗ കുതിച്ചുചാട്ടത്തിൽ നിന്ന് നേട്ടമുണ്ടാക്കിയ ഓഹരികളിൽ നിക്ഷേപം നടത്തിയാണ് ജുൻജുൻവാല ശ്രദ്ധേയനായത്. മോദിസർക്കാരിനെയും കേന്ദ്രത്തിന്‍റെ വ്യവസായ നയത്തെയും പ്രശംസിക്കുന്നതിലൂടെ ജുൻജുൻവാല നേരത്തെയും വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്.

advertisement

ലോകം അഭൂതപൂർവമായ പണലഭ്യതയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അത് സമ്പദ് രംഗത്തു ഇന്ത്യയ്ക്കും നേട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. “നമ്മൾ ശരിയായ കാര്യം ചെയ്യുകയാണെങ്കിൽ, വളർച്ചാനിരക്ക് എട്ടുമുതൽ 12 ശതമാനമായി വളരും. ഇനി ഒന്നും ചെയ്യാതിരുന്നാലും വളർച്ചാനിരക്ക് 5-6 ശതമാനമായിരിക്കും. ഇത് നിലനിർത്തിയാൽ തന്നെ ഓഹരിവിപണിയെ ശക്തമായി തിരിച്ചുകൊണ്ടുവരാൻ സാധിക്കും.

ഈ വർഷം റെക്കോർഡ് ഉയരത്തിൽ നിന്ന് ഇന്ത്യൻ ഓഹരികൾ 20 ശതമാനം വരെ ഇടിഞ്ഞു. എന്നിരുന്നാലും, കോവിഡ് -19 പ്രതിസന്ധി പിന്നീട് ഗുണകരമായി മാറുമെന്ന് എന്ന് തനിക്ക് തോന്നുന്നതായി ജുൻജുൻവാല പറഞ്ഞു, ഇത് ഇന്ത്യക്കാർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരു പനി മാത്രമാണ്. വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

advertisement

TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]

advertisement

അനിശ്ചിതത്വം മാത്രമാണ് ഇപ്പോൾ ഉറപ്പുള്ളതെന്ന് ജുൻജുൻവാല പറയുന്നു. COVID-19 ഒരു ഭയം സൈക്കോസിസ് സൃഷ്ടിച്ചു, എല്ലാത്തിനുമുപരി ഇത് ഒരു പനി മാത്രമാണ്. ഇന്ത്യയിൽ ഒരു ദശലക്ഷത്തിൽ അണുബാധ നിരക്കും മരണവും ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക്ക്ഡൌൺ തികച്ചും അനിവാര്യമായിരുന്നു, പക്ഷേ നമ്മൾ എല്ലാ രീതിയിലും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Money/
'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല
Open in App
Home
Video
Impact Shorts
Web Stories