ന്യൂഡല്‍ഹി: അതിർത്തി പ്രശ്നം രൂക്ഷമായതോടെ ചൈനയ്ക്കെതിരായ ബഹിഷ്ക്കരണ ആഹ്വാനം സോഷ്യൽമീഡിയയിൽ വർദ്ധിച്ചുവരുന്നു. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന പ്രചാരണമാണ് കൂടുതലും.
അതിന് പിന്നാലെയാണ് 'റിമൂവ് ചൈന ആപ്സ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഹിറ്റായി മാറിയത്. ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചൈനീസ് ആപ്പുകൾ കണ്ടെത്തി അൺഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദേശം നൽകുകയാണ് ഈ ആപ്പിന്‍റെ രീതി. ജയ്പുരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വൺ ടച്ച് ആപ്പ് ലാബ്സ് വികസിപ്പിച്ചെടുത്ത ഈ ആപ്പ് രണ്ട് ആഴ്ചയ്ക്കിടെ 10 ലക്ഷം പേർ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
'റിമൂവ് ചൈന ആപ്സ്' നിലവിൽ ആൻഡ്രോയ്ഡിൽ മാത്രമാണ് ലഭ്യമാകുന്നത്. 3.5MB വലുപ്പമുള്ള ഈ ആപ്പ് സൌജന്യമായി ഡൗൺലോഡുചെയ്യാനാകും. നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാളുചെയ്‌തിരിക്കുന്ന ചൈനീസ് അപ്ലിക്കേഷനുകൾ കണ്ടെത്താൻ 'ഇപ്പോൾ സ്‌കാൻ ചെയ്യുക' ബട്ടൺ മതിയാകും. ഈ ആപ്പിലുള്ള ബിൻ ഐക്കണിൽ ടാപ്പുചെയ്തുകൊണ്ട് നിങ്ങൾക്ക് ചൈനീസ് അപ്ലിക്കേഷനുകൾ ഇല്ലാതാക്കാൻ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.