തട്ടിപ്പുകാർ ബോളിവുഡ് നടന്മാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും പാൻ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായ അവരുടെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളിൽ നിന്ന് എടുക്കുകയും പിന്നീട് അവരുടെ പേരിൽ പുനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘വൺ കാർഡ്’ വഴി ക്രെഡിറ്റ് കാർഡുകൾ സംഘടിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
എം.എസ്. ധോണി, അഭിഷേക് ബച്ചൻ, സോനം കപൂർ, സച്ചിൻ തെൻഡുൽക്കർ, സെയ്ഫ് അലി ഖാൻ, ഹൃതിക് റോഷൻ, ആലിയ ഭട്ട്, ശിൽപ ഷെട്ടി, ഇമ്രാൻ ഹഷ്മി തുടങ്ങിയ പ്രമുഖരുടെ വിവരങ്ങൾ ഉപയോഗിച്ച് 50 ലക്ഷത്തിലധികം രൂപ ബാങ്കുകളിൽ നിന്ന് തട്ടിപ്പ് നടത്തിയതായി ഡിസിപി ഷഹദര രോഹിത് മീണ പറഞ്ഞു.
advertisement
തട്ടിപ്പുകാർ എങ്ങനെയാണ് സെലിബ്രിറ്റികളുടെ വിവരങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചത്?
ഗൂഗിളിൽ നിന്ന് ജിഎസ്ടി വിവരങ്ങളും സെലിബ്രിറ്റികളുടെ ജനനത്തീയതിയും സംഘടിപ്പിക്കലാണ് ആദ്യപടി. GSTIN-ന്റെ ആദ്യ രണ്ട് അക്കങ്ങൾ സ്റ്റേറ്റ് കോഡും അടുത്ത 10 അക്കങ്ങൾ പാൻ നമ്പറുമാണ്.
ഈ രണ്ട് വിശദാംശങ്ങളും ലഭിച്ചതിന് ശേഷം, വീഡിയോ വെരിഫിക്കേഷൻ സമയത്ത്, പാൻ/ആധാർ കാർഡിൽ ലഭ്യമായ ഫോട്ടോയുമായിപൊരുത്തപ്പെടുന്ന തരത്തിൽ സ്വന്തം ചിത്രങ്ങൾ നൽകി അവർ ഒരു പുതിയ പാൻ കാർഡിന് അപേക്ഷിക്കും. ഉദാഹരണത്തിന് അഭിഷേക് ബച്ചന്റെ പാൻ നമ്പറും ജനനത്തീയതിയുമുള്ള വ്യാജ പാൻ കാർഡിൽ പ്രതികളിലൊരാളുടെ ചിത്രമാണുണ്ടായിരുന്നത്. അതുപോലെ, ആധാർ കാർഡും ഇത്തരത്തിൽ വ്യാജമായി ഉണ്ടാക്കിയിരുന്നു. വ്യാജ പാൻ കാർഡും ആധാറും തയ്യാറായാൽ, തട്ടിപ്പുകാർ പൂനെ ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ വൺ കാർഡിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കും. CIBIL റിപ്പോർട്ടിലൂടെ നിരവധി സാമ്പത്തിക വിവരങ്ങളും ഇടപാടുകളും തട്ടിപ്പുകാർ ചോർത്തിയതായും ആരോപണമുണ്ട്.
നിങ്ങളുടെ പാൻ നമ്പർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം?
- നിങ്ങൾ നടത്താത്ത ഏതെങ്കിലും ഇടപാട് നടന്നിട്ടുണ്ടോ എന്നറിയുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനും നിങ്ങളുടെ സിബിൽ സ്‌കോറും ആദായനികുതി ഫോമായ 26A യും ഇടയ്ക്ക് പരിശോധിക്കുക.
- പാൻ കാർഡ് ആവശ്യമുള്ളിടത്ത് മാത്രം ഉപയോഗിക്കുക. പകരം ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ് തുടങ്ങിയ മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുക.
- സുരക്ഷിതമല്ലാത്ത ഓൺലൈൻ പോർട്ടലുകളിൽ നിങ്ങളുടെ ജനനത്തീയതി രേഖപ്പെടുത്തരുത്. ആദായ നികുതി വെബ്സൈറ്റിൽ നിങ്ങളുടെ പാൻ നമ്പർ കണ്ടെത്താൻ ഈ വിവരങ്ങൾ ഉപയോഗിച്ചേക്കാം.
- വെബ്സൈറ്റുകൾ സുരക്ഷിതമാണോ അല്ലയോ എന്നറിയാൻ URL-ലെ https എപ്പോഴും പരിശോധിക്കുക.
- പാൻ കാർഡിന്റെ കോപ്പി സമർപ്പിക്കുമ്പോൾ, നിങ്ങളുടെ ഒപ്പ് തീയതി സഹിതം എഴുതുകയും കോപ്പി സമർപ്പിക്കുന്നതിന്റെ കാരണം സൂചിപ്പിക്കുകയും ചെയ്യുക.
- നിങ്ങൾ ഏതെങ്കിലും സ്ഥാപനവുമായി പാൻ കാർഡിന്റെ ഫോട്ടോകോപ്പികൾ പങ്കിടുമ്പോൾ ശ്രദ്ധിക്കുക.
- നിങ്ങളുടെ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഡീ-ലിങ്ക് ചെയ്യുക. ഇപ്പോൾ അത് ആവശ്യമില്ല.