ബാങ്കുകൾ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം; നിർദേശം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്

Last Updated:

പ്രവർത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവർത്തി സമയം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബാങ്ക് ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമായ പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐ‌ബി‌എ) പരിഗണനയിലെന്ന് റിപ്പോർട്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. അതോടെ ആഴ്ചയിൽ രണ്ട് അവധി ദിവസം ബാങ്ക് ജീവനക്കാർക്ക് ലഭിക്കും. പ്രവർത്തിക്കുന്ന അഞ്ച് ദിവസവും 50 മിനിറ്റ് വീതം പ്രവർത്തി സമയം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഐ‌ബി‌എയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും (യുഎഫ്‌ബി‌ഇ) തമ്മിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്ന് വരികയാണ്. നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയായി സർക്കാർ അറിയിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർ അവധിയുള്ളത്. നിലവിലെ നിർദ്ദേശം നടപ്പായാൽ എല്ലാ ശനിയാഴ്ചകളും അവധി ലഭിക്കും. മറ്റ് ദിവസങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മാത്രം.
advertisement
പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയിൽ സർക്കാരും അഭിപ്രായം പറയണം. കൂടാതെ ആർബിഐയും നിർദേശം അംഗീകരിക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർ എല്ലാ ദിവസവും 9.45 മുതൽ 5.30 വരെ 40 മിനിറ്റ് കൂടുതൽ ജോലി ചെയ്യേണ്ടതുണ്ട്.
2023 മാർച്ചിലെ ബാങ്ക് അവധി ദിനങ്ങൾ
മാർച്ച് മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില ബാങ്ക് അവധികൾ രാജ്യവ്യാപകമാണെങ്കിൽ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കുംഎല്ലാ ബാങ്കുകളും പൊതു അവധി ദിവസങ്ങളിൽ അടച്ചിടുമ്പോൾ, ചില ബാങ്കുകൾക്ക് പ്രാദേശിക ഉത്സവങ്ങളും അവധി ദിനങ്ങളും ബാധകമാണ്. 2023 മാർച്ചിൽ ഹോളി, ചൈത്ര നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്.
advertisement
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധിദിനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. – നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി, റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് അവധികൾ, ബാങ്കുകളുടെ കണക്കെടുപ്പ് അവധി. അപ്പോഴും വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി ദിനങ്ങൾ വ്യത്യാസപ്പെടാറുണ്ട്. എല്ലാ ബാങ്കുകളും പൊതുവിൽ ഒരു മാനദണ്ഡം അവധിയുടെ കാര്യത്തിൽ പാലിക്കാറില്ല. ബാങ്ക് അവധികൾ പ്രത്യേക സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രാദേശിക സർക്കാരുകളുടെ പ്രത്യേക അറിയിപ്പുകളെയോ ആശ്രയിച്ചിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ബാങ്കുകൾ ആഴ്ചയിൽ അഞ്ച് ദിവസം മാത്രം; നിർദേശം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement