വൈദ്യുതിനിരക്ക് ഉപയോഗത്തിന് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ സ്ലാബുകളായാണ് തിരിച്ചിരിക്കുന്നത്. രണ്ടുമാസത്തിലൊരിക്കലാണ് മീറ്റർ റീഡിങ്ങെടുത്ത് ബിൽ നൽകുന്നത്. എന്നാൽ ഇത്തവണ ലോക്ക്ഡൌൺ പരിഗണിച്ച് ഒരു മാസത്തേക്ക് ബില്ലിൽ ഇളവ് നൽകാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. പൊതുവെ ആശ്വാസകരമായ തീരുമാനമെന്ന നിലയിൽ ഇതിനെ പലരും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ റീഡിങ്ങ് എടുക്കാൻ രണ്ടര മാസം പിന്നിട്ടപ്പോഴാണ് ജീവനക്കാർ എത്തിയത്. ഇതോടെ മിക്കവരും സാധാരണ ഉപയോഗിക്കുന്ന പരിധിയിൽനിന്ന് അടുത്ത സ്ലാബിലേക്ക് കടന്നിരുന്നു. ഇതോടെയാണ് പലർക്കും അമിത ബിൽ വന്നത്.
advertisement
അഞ്ചിരട്ടിയിലേറെ അമിത നിരക്കിലുള്ള ബിൽ ലഭിച്ച ഉപഭോക്താക്കളുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്കു താങ്ങാവുന്നതിലേറെയുള്ള വൈദ്യുതി ബിൽ വന്നതിനെതിരെ സോഷ്യൽമീഡിയയിൽ ബിൽ കോപ്പി പോസ്റ്റ് ചെയ്തു പ്രതിഷേധിക്കുന്നവരുണ്ട്. ലോക്ക്ഡൌണിൽ ഇളവ് എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നത് ശരിയല്ലെന്ന ആരോപണം പ്രതിപക്ഷം നേരത്തെതന്നെ ഉന്നയിച്ചിരുന്നു.
TRENDING:സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടി; മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഒളിവിൽ [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
അതേസമയം ബില്ലിലെ പ്രശ്നം ചൂണ്ടിക്കാട്ടിയാൽ കുറച്ചുനൽകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. പക്ഷേ ഇതിനുവേണ്ടി ജനങ്ങൾ ഓഫീസുകളിൽ ഒന്നിലേറെ തവണ പോകേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ തവണ മീറ്റർ റീഡിങ്ങ് എടുക്കാതെ ശരാശരി ബില്ലാണ് നൽകിയിരുന്നത്. എന്നാൽ ഇത്തവണ അതിന്‍റെ ബാക്കി തുക കൂടി ചേർത്തു പുതിയ ബില്ലാണ് നൽകിയിരിക്കുന്നത്. ഡോർ ലോക്ക്ഡ് അഡ്ജസ്റ്റ്മെന്‍റ് എന്ന പേരിലാണ് അമിത തുക ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.