സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടി; മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഒളിവിൽ
- Published by:user_49
- news18-malayalam
Last Updated:
മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം നടന്നത്
മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ച 19 വയസുകാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ (19) ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. അഖിലിന്റെ ബന്ധു അരുണ്‍ ബാബുവിനും പരിക്കുണ്ട്.
സംഭവത്തില്‍ മൂവാറ്റുപുഴ കറുകടത്ത് വാടകയ്ക്ക് താമസിക്കുന്ന 22-കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്കു മുന്നില്‍ ഞായറാഴ്ച വൈകീട്ട് 6.15-ഓടെയാണ് സംഭവം നടന്നത്.
TRENDING:'#JusticeForNandiniപടക്കം നിറച്ച ഗോതമ്പുണ്ട കടിച്ച് പശുവിന്റെ മുഖം തകർന്നു; എന്തുകൊണ്ട് ആരും പ്രതിഷേധിക്കുന്നില്ലെന്ന് ട്വിറ്റർ [NEWS]Digital Release| കീർത്തി സുരേഷ് നായികയാകുന്ന 'പെൻഗ്വിൻ' ആമസോൺ OTT റിലീസ്; ടീസര്‍ ജൂണ്‍ 8ന് [NEWS]കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS [NEWS]
അഖിലും പ്രതിയായ യുവാവിന്റെ സഹോദരിയും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇത് സഹോദരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയം തുടര്‍ന്നതിലുള്ള വൈരാഗ്യമാണ് കത്തികുത്തില്‍ അവസാനിച്ചതെന്നാണ് സൂചന. അഖില്‍ ഇപ്പോള്‍ എറണാകുളത്ത് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. കൈപ്പത്തിക്ക് വെട്ടേറ്റ അഖിലിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2020 6:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിയെ പ്രണയിച്ച യുവാവിനെ സഹോദരൻ വെട്ടി; മൂവാറ്റുപുഴ സ്വദേശിയായ പ്രതി ഒളിവിൽ


