ഈ വർഷം മാർച്ചിൽ ക്രൂഡ് ഓയിലിന്റെ ഉൽപ്പാദനം 2.8 ശതമാനവും വൈദ്യുതി 1.8 ശതമാനവും സിമന്റ് ഉത്പാദനം 0.8 ശതമാനവും കുറഞ്ഞിരുന്നു. അതേസമയം, കൽക്കരി ഉൽപ്പാദനത്തിൽ 12.2 ശതമാനവും വളം 9.7 ശതമാനവും സ്റ്റീൽ 8.8 ശതമാനവും പ്രകൃതി വാതകത്തിൽ 2.8 ശതമാനവും റിഫൈനറി ഉൽപന്നങ്ങളിൽ 1.5 ശതമാനവും വർധനവ് രേഖപ്പെടുത്തി.
Also Read- പലിശ വരുമാനത്തിൽ 10,000 രൂപ വരെ കിഴിവ് എങ്ങനെ നേടാം? അധിക നികുതി ഒഴിവാക്കാനുള്ള വഴികൾ
advertisement
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലകളുടെ വളർച്ചാ നിരക്ക് 2021-22ൽ രേഖപ്പെടുത്തിയ 10.4 ശതമാനത്തിൽ നിന്ന് 23 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായി കുറഞ്ഞു.
വ്യാവസായിക ഉൽപ്പാദനത്തിന്റെ മൊത്തത്തിലുള്ള സൂചികയിൽ (ഐഐപി) 40.27 ശതമാനമാണ് പ്രധാന വ്യവസായ മേഖലകളിൽ നിന്നുള്ളത്.
2023 ഫെബ്രുവരിയിലെ 7.2 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കായ 3.6 ശതമാനത്തിലേക്ക് വളർച്ച പകുതിയായി കുറഞ്ഞതായി ഐസിആർഎയുടെ ചീഫ് ഇക്കണോമിസ്റ്റും മേധാവിയുമായ അദിതി നയ്യാർ പറഞ്ഞു.
Also Read- എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം
ചില മേഖലകളിലെ ഉൽപ്പാദനം മഴ മൂലം കുറഞ്ഞതായും 2023 മാർച്ചിൽ ക്രൂഡ് ഓയിലിനൊപ്പം വൈദ്യുതിയുടെയും സിമന്റിന്റെയും ഉത്പാദനവും ഇടിവ് രേഖപ്പെടുത്തിയതായി അവർ വ്യക്തമാക്കി. 2023 മാർച്ചിൽ ഐഐപിയുടെ വാർഷിക വളർച്ച 3-4 ശതമാനമായി കുറയുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നതായും നയ്യാർ പറഞ്ഞു.