TRENDING:

Covid 19 | ലോക്ക് ഡൗൺ മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 9 ലക്ഷം കോടി രൂപ; കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധർ

Last Updated:

Covid 19 | നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏൽപ്പിച്ച ഇരട്ട ആഘാതത്തിൽ ഇതിനകം ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിന്നോട്ടുപോയിരിക്കുന്നു. ഇത് അസംഘടിത മേഖലയെ തകർക്കുന്നതിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യമാകെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആഴ്ച അടച്ചിടുന്നതോടെ രാജ്യത്തിന് നഷ്ടമാകുന്നത് ഒമ്പത് ലക്ഷം കോടി രൂപയാണെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് രാജ്യത്തിന്‍റെ സാമ്പത്തികവളർച്ചയെ സാരമായി ബാധിക്കുമെന്നും, നഷ്ടം കുറയ്ക്കാൻ പര്യാപ്തമായ സാമ്പത്തിക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിദഗ്ദ്ധർ പറഞ്ഞു.
advertisement

ഏപ്രിൽ മൂന്നിന് ആദ്യ ദ്വിമാസ പണ നയ അവലോകനം പ്രഖ്യാപിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ). ഇപ്പോഴത്തെ അവസ്ഥയിൽ റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകൾ കുറയ്ക്കാൻ റിസർവ്വ് ബാങ്ക് നിർബന്ധിതമാകും. ഇത് ധനക്കമ്മി കൂടാൻ ഇടയാക്കുമെന്നും അതുവഴി സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകുമെന്നുമാണ് മുന്നറിയിപ്പ്.

കൊറോണ വൈറസ് ബാധ വ്യാപിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഓഹരി വിപണിയിൽ 0.47 ശതമാനം ഇടിവ് രേഖപ്പെടുത്തി.

advertisement

You may also like:Coronavirus Pandemic LIVE Updates: തമിഴ്നാട്ടിൽ ആദ്യമരണം; രാജ്യത്ത് കോവിഡ് മരണം 11 ആയി’ [NEWS]നിരീക്ഷണത്തിലുള്ളവരെ സന്ദര്‍ശിക്കരുതെന്ന പോസ്റ്റര്‍ വീടിന് മുന്നില്‍ സ്ഥാപിക്കുമെന്ന് കളക്ടർ [NEWS]ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുക; അല്ലാത്തപക്ഷം 'ഷൂട്ട് അറ്റ് സൈറ്റ്': മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]

advertisement

“ഇപ്പോഴത്തെ അവസ്ഥയിൽ മൊത്തം ആഭ്യന്തര ഉൽപാദനം(ജിഡിപി) ഏകദേശം 120 ബില്യൺ ഡോളർ അല്ലെങ്കിൽ 4 ശതമാനമായി കുറയും” ബ്രിട്ടീഷ് ബ്രോക്കറേജ് ബാർക്ലെയ്സ് ഒരു കുറിപ്പിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ വളർച്ചാനിരക്ക് 1.7% കുറഞ്ഞ് 3.5 % ആകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മൂന്ന് ആഴ്ച രാജ്യവ്യാപകമായി ലോക്ക്ഡൗൺ നിലവിൽവരുന്നതോടെ ചെലവ് 90 ബില്യൺ ഡോളറാകും. ഇത് മഹാരാഷ്ട്ര പോലുള്ള വിവിധ സംസ്ഥാനങ്ങൾ നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കൂടാതെയുള്ള വിലയിരുത്തലാണ്.

advertisement

ഏപ്രിൽ അവലോകനത്തിൽ റിസർവ് ബാങ്ക് 0.65 ശതമാനം നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വർഷത്തിൽ പലിശനിരക്ക് ഒരു ശതമാനം കുറയ്ക്കാൻ ഇടയാകുമെന്നും വിദഗ്ദ്ധർ പറഞ്ഞു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് മറ്റു രാജ്യക്കാരേക്കാൾ ഫലപ്രദമായ പ്രതിരോധ നടപടി ഇന്ത്യയിലെ സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിന് കാര്യമായൊന്നും ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശിക ബ്രോക്കറേജ് കമ്പനിയായ എം.കേ ചൂണ്ടിക്കാട്ടുന്നു.

ലോക്ക്ഡൗണിൽ നിന്നുള്ള സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ ഏറെക്കുറെ നിശബ്ദത പാലിക്കുകയാണ്. പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുള്ള ഉണ്ടായിട്ടില്ലെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

advertisement

നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏൽപ്പിച്ച ഇരട്ട ആഘാതത്തിൽ ഇതിനകം ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിന്നോട്ടുപോയിരിക്കുന്നു. ഇത് അസംഘടിത മേഖലയെ തകർക്കുന്നതിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും എംകെ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക പാക്കേജിനൊപ്പം ചെറുകിട ബിസിനസുകൾക്ക് വായ്പ മുഖേനയോ മറ്റോ കൂടുതൽ സാമ്പത്തിക സഹായം എത്തിക്കാൻ സർക്കാർ തയ്യാറാകണം.

ഇപ്പോഴത്തെ പ്രതിസന്ധിയോടുള്ള നയപരമായ ഇടപെടലിൽ ഇന്ത്യ പിന്നിലാണെന്ന് എഡൽ‌വെയ്സ് പറയുന്നു. 'രാജ്യത്ത് ഇപ്പോൾ പണലഭ്യത പരിമിതപ്പെടുകയാണ് ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഒരു ദൌത്യസംവിധാനം സ്ഥാപിക്കുയാണ് വേണ്ടത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ചെലവഴിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം'- എഡൽ‌വെയ്സ് വ്യക്തമാക്കുന്നു.

“ഇന്ത്യയുടെ ആവശ്യങ്ങൾ വളരെ കൂടുതലാണ്,” രാജ്യത്ത് ധാരാളം സാമ്പത്തിക ഇടങ്ങളുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുടെ മുന്നിലേക്ക് അവയൊന്നും വരുന്നില്ലെന്നും എഡൽ‌വെയ്സ് പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സാമ്പത്തിക സഹായ പാക്കേജ് തയ്യാറാക്കുന്നതായി സൂചന നൽകിയിരുന്നു. എന്നാൽ ഇത് ഉടൻ വേണമെന്നാണ് വിദ്ഗദ്ധർ ആവശ്യപ്പെടുന്നത്. ധനക്കമ്മി പരമാവധി കുറച്ച് ജിഡിപി അഞ്ച് ശതമാനത്തിലെത്തിക്കുന്നതിനുള്ള ഇടപെടലാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ബാർക്ലേയ്സ ചൂണ്ടിക്കാണിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ലോക്ക് ഡൗൺ മൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 9 ലക്ഷം കോടി രൂപ; കേന്ദ്രം പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധർ
Open in App
Home
Video
Impact Shorts
Web Stories