TRENDING:

Income Tax Relief for Homebuyers| വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

Last Updated:

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കർഷകർക്ക് 65,000 കോടി രൂപയുടെ വളം സബ്സിഡിയും മന്ത്രി പ്രഖ്യാപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ. രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ആദ്യമായി വീട് വാങ്ങുന്നവരുമായിരിക്കണം. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ധനമന്ത്രി പറ‍ഞ്ഞു. രാജ്യത്തെ നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായും മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണംചെയ്തത്.
advertisement

Also Read-  'സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിൽ'; തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആത്മനിർഭർ റോസ്ഗാർ യോജന പ്രഖ്യാപിച്ച് ധനമന്ത്രി

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കർഷകർക്ക് 65,000 കോടി രൂപയുടെ വളം സബ്സിഡിയും മന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗാർ യോജനയിൽ 10,000 കോടി രൂപ കൂടി അധികമായി അനുവദിക്കും. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് കോവിഡ് സുരക്ഷാ മിഷൻ നൽകുന്ന 900 കോടി രൂപ ബയോ ടെക്നോളജി വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.

advertisement

Also Read- 'തേജസ്വി വളരെ നല്ല കുട്ടിയാണ്; പക്ഷെ സംസ്ഥാനം ഭരിക്കാനായിട്ടില്ല': പ്രശംസിച്ച് ഉമാഭാരതി

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപിഎഫ്ഒ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 15,000 രൂപയിൽ താഴെ മാസവേതനത്തിൽ പുതുതായി നിയമിക്കപ്പെടുന്നവർ, കോവിഡ് കാലത്തെ തൊഴിൽ നഷ്ടപ്പെടുകയും ഒക്ടോബർ 1മുതൽ ജോലിക്ക് കയറിയവർ എന്നിവർക്കെല്ലാം പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നും സാമ്പത്തിക സൂചികകളെല്ലാം ഇതാണ് തെളിയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 4.89 ലക്ഷമായി കുറഞ്ഞുവെന്നും മരണനിരക്ക് 1.47 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. വാങ്ങൽ നിർമിതി സൂചിക (പിഎംഐ) ഒക്ടോബറിൽ മുൻ മാസത്തെക്കാൾ 58.9 ശതമാനം വർധിച്ചു. 9 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഊർജ ഉപഭോഗ വളർച്ച ഒക്ടോബറിൽ 12 ശതമാനത്തിലെത്തി. ജിഎസ്ടി വരുമാനം 10 ശതമാനം വർധിച്ച് 1.05 ലക്ഷം കോടിയായി. ഏപ്രിൽ- ആഗസ്റ്റ് മാസങ്ങളിലെ വിദേശ നിക്ഷേപം 35.37 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനവാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Income Tax Relief for Homebuyers| വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ
Open in App
Home
Video
Impact Shorts
Web Stories