സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർക്ക് ഏറ്റവും താല്പര്യമുള്ള ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). അതുകൊണ്ടുതന്നെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 23% ആണ് എസ്ബിഐ കൈകാര്യം ചെയ്യുന്നത്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ 36% ത്തിന്റെ വിപണി വിഹിതവും എസ്ബിഐക്ക് ഉണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)
സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിനായി നിക്ഷേപകർ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 8% കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ ബാങ്ക് ആണ് എച്ച്ഡിഎഫ്സി. കൂടാതെ സ്വകാര്യ ബാങ്കുകളിൽ 28 ശതമാനത്തിന്റെ വിപണി വിഹിതവും എച്ച്ഡിഎഫ്സി ബാങ്കിന് ഉണ്ട്.
advertisement
കാനറ ബാങ്ക് – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ കഴിഞ്ഞാൽ പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപകർ മുൻഗണന നൽകുന്നത് കാനറ ബാങ്കിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമാണ്. ഇരു ബാങ്കുകളും മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 7% ആണ് ഉൾക്കൊള്ളുന്നത്. ഇനി പൊതുമേഖലാ ബാങ്കുകളിൽ കാനറാ ബാങ്കിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്കും ടേം നിക്ഷേപങ്ങളിൽ യഥാക്രമം 12 ശതമാനവും 11 ശതമാനവും വിപണി വിഹിതവും നിലനിൽക്കുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡ – പഞ്ചാബ് നാഷണൽ ബാങ്ക്
മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 6 ശതമാനം ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയ്ക്കും പഞ്ചാബ് നാഷണൽ ബാങ്കിനും ടേം നിക്ഷേപങ്ങളിൽ 10 ശതമാനം വിപണി വിഹിതവുമുണ്ട്.
ഐസിഐസിഐ ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്കിന് ശേഷം സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനായി നിക്ഷേപകർ മറ്റൊരു മികച്ച ബാങ്ക് ആയി തെരഞ്ഞെടുക്കുന്നത് ഐസിഐസിഐ ബാങ്ക് ആണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 6% ഇത് ഉൾക്കൊള്ളുന്നുണ്ട്. ടേം നിക്ഷേപങ്ങളിൽ സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതത്തിന്റെ 19 ശതമാനവും ഐസിഐസിഐ ബാങ്കിന് ഉണ്ട്.
ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർ തെരഞ്ഞെടുക്കുന്ന 10 മികച്ച ബാങ്കുകളുടെ പട്ടികയിൽ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതായി നിലനിൽക്കുന്ന ബാങ്ക് ആണ് ആക്സിസ് ബാങ്ക്. ആകെ ബാങ്ക് നിക്ഷേപത്തിന്റെ 5% ആക്സിസ് ബാങ്കിലാണ്. ടേം ഡെപ്പോസിറ്റുകളിൽ സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതത്തിന്റെ 15 ശതമാനവും ആക്സിസ് ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കും
മികച്ച 10 ബാങ്കുകളുടെ പട്ടികയിൽ അവസാനത്തെ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കുമാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ നാല് ശതമാനം ഇരു ബാങ്കുകൾക്കും സ്വന്തമായി ഉണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ ടേം ഡെപ്പോസിറ്റുകളിൽ 6 ശതമാനത്തിന്റെ വിപണി വിഹിതവുമുണ്ട്.
അതേസമയം പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും നിക്ഷേപങ്ങൾക്കായി സെൻട്രൽ ബാങ്കും ഏറെ സുരക്ഷിതമാണ്. സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ‘ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ’ 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുകയും ചെയ്യുന്നുണ്ട്.
