മഹാമാരിയും അത് ഉണ്ടാക്കിയ ആഘാതവും നമ്മൾ മനസിൽ സൂക്ഷിക്കേണ്ടതാണ്. പ്രത്യേകിച്ച് സമ്പദ് വ്യവസ്ഥയിലേക്ക് തിരികെ വരാൻ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്ത്. സമ്പദ് വ്യവസ്ഥ പ്രവർത്തനക്ഷമമാകുമെന്നും അതിനെക്കുറിച്ച് ആശങ്കയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സംരംഭകരെ താൻ അഭിനന്ദിക്കുന്നതായും അവർ വ്യക്തമാക്കി. കൂടുതൽ നിക്ഷേപക ഫണ്ട് ലഭ്യമാകുമെന്നും അവർ വ്യക്തമാക്കി.
advertisement
നികുതി വർദ്ധന പട്ടികയിൽ ഇല്ലെന്നും അതുകൊണ്ടു തന്നെ ഉപഭോക്താവിന് ഭാരം ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നികുതിയിലൂടെ ബജറ്റ് വിഹിതം ഫണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ആരോഗ്യ പരിപാലന മേഖലയെക്കുറിച്ച് സമഗ്രമായ സമീപനം സ്വീകരിച്ചെന്നും ധനമന്ത്രി പറഞ്ഞു. അഗ്രി ഇൻഫ്രാ സെസ് ഉപഭോക്താക്കളെയോ ഇറക്കുമതിക്കാരെയോ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിനും ഡീസലിനുമുള്ള സെസ് അധിക എക്സൈസ് തീരുവയിൽ പ്രയോഗിച്ചത് പൂർണ്ണമായും സർക്കാരിന്റെ പരിധിയിലാണെന്നും ധനമന്ത്രി അറിയിച്ചു.
സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ കാര്യക്ഷമമായ ബാങ്കുകൾ ആവശ്യമുണ്ടെന്നും അതിൽ നിന്ന് പിന്നാക്കം പോകാൻ കഴിയില്ലെന്നും ബാങ്ക് സ്വകാര്യവൽക്കരണത്തെക്കുറിച്ച് തങ്ങൾ ആർബിഐയുമായി വലിയ തോതിൽ സംസാരിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ ഡിഎഫ്‌ഐകൾക്കായി (വികസന ധനകാര്യ സ്ഥാപനങ്ങൾ) ഇടം സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതികളിൽ സ്വകാര്യ ഡി.എഫ്.ഐകൾ വരാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാങ്കുകളുമായി വിപുലമായ കൂടിയാലോചനകൾ ഉണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യവൽക്കരണ ലക്ഷ്യത്തിൽ നിലവിൽ താൻ യാഥാസ്ഥിതകയാണെന്നാണ് തോന്നുന്നതെന്നും അവർ വ്യക്തമാക്കി. സ്വകാര്യവൽക്കരണത്തിലൂടെ രണ്ടു ലക്ഷം കോടി ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് താൻ സമ്മതിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി. നികുതിയിൽ ഇളവ് നൽകിയത് തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വ്യവസായ ലോകം വെളിപ്പെടുത്തിയതായും അവർ ഇപ്പോൾ അതിന്റെ വിപുലീകരണത്തിലേക്ക് നോക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
2021 ബജറ്റ് സത്യസന്ധമായ ശ്രമമാണെന്നും ധനമന്ത്രി പറഞ്ഞു. ദരിദ്രർക്കും ആവശ്യക്കാർക്കും വേണ്ടി ചെയ്യേണ്ടതൊന്നും പ്രധാനമന്ത്രി ഒരിക്കലും ചെയ്യാതിരുന്നിട്ടില്ല. സോഷ്യലിസ്റ്റും ഓപ്പൺ മാർക്കറ്റും എന്നതിൽ തുല്യതയോടെ നിന്നാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.