#FMtoNetwork18| 'കർഷകരെ വഴി തെറ്റിക്കുന്നുണ്ടാകാം; ആശങ്കയുള്ള വിഷയങ്ങളിൽ ചർച്ചകൾക്ക് തയാർ: News18നോട് ധനമന്ത്രി നിർമല സീതാരാമൻ
- Published by:Rajesh V
- news18-malayalam
Last Updated:
. ബജറ്റിനോട് വിപണി മികച്ച രീതിയിലാണ് പ്രതികരിച്ചത്. ഈ ഘട്ടത്തിൽ പണം ചെലവഴിച്ചില്ലെങ്കിൽ അത് വളർച്ചയെ ബാധിക്കും. കൂടുതൽ സ്രോതസുകൾ ലഭ്യമായിരുന്നെങ്കിൽ ജനങ്ങൾക്ക് കൂടുതൽ നൽകാൻ സാധിക്കുമായിരുന്നു. - ധനമന്ത്രി
ന്യൂഡൽഹി: ആശങ്കയുള്ള വിഷയങ്ങളിൽ കർഷകരുമായി ചർച്ചയ്ക്ക് സർക്കാർ തയാറാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ന്യൂസ് 18നോട് പറഞ്ഞു. കർഷകരെ വഴി തെറ്റിക്കുണ്ടാകാം. എന്നാൽ അവർക്ക് ആശങ്കയുള്ള വിഷയങ്ങളിൽ സർക്കാർ ചർച്ചയ്ക്ക് തയാറാണ്- നെറ്റ് വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ധനമന്ത്രി നിലപാട് വ്യക്തമാക്കി.
Also Read- സെന്‍സെക്സ് ക്ലോസ് ചെയ്തത് 2315 പോയിന്റ് നേട്ടത്തില്‍; ബജറ്റ് ദിന ചരിത്രത്തിലെ റെക്കോർഡ്
''കർഷകരുടെ വരുമാന വർധനവ് ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. ഇതിന് നിരവധി നടപടികൾ എടുത്തിട്ടുണ്ട്. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് എപിഎംസി വിപണികളെ ശക്തമാക്കാനും നടപടിയെടുക്കും''- ധനമന്ത്രി പറഞ്ഞു. ഉത്തേജന പാക്കേജ് ആവശ്യമായിരുന്നു, ഗുണനിലവാരച്ചെലവും ഗുണപരമായ ചെലവുകൾ നിരീക്ഷിക്കുന്നതിനായി ഞങ്ങൾ ബജറ്റ് രൂപകൽപ്പന ചെയ്ത രീതിയും നോക്കുകയാണ്, ഇത് സമ്പദ്‌വ്യവസ്ഥയുടെ ഉണർവിന് കാരണമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
advertisement
ബജറ്റിന്റെ ഉള്ളടക്കം നല്ല രീതിയിൽ എല്ലാവർക്കും ബോധ്യമായെന്നാണ് പ്രതീക്ഷ. രാജ്യം ഇത് അംഗീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ബജറ്റിനോട് വിപണി മികച്ച രീതിയിലാണ് പ്രതികരിച്ചത്. ഈ ഘട്ടത്തിൽ പണം ചെലവഴിച്ചില്ലെങ്കിൽ അത് വളർച്ചയെ ബാധിക്കും. കൂടുതൽ സ്രോതസുകൾ ലഭ്യമായിരുന്നെങ്കിൽ ജനങ്ങൾക്ക് കൂടുതൽ നൽകാൻ സാധിക്കുമായിരുന്നു. നികുതിയിൽ വരുത്തിയ ഇളവുകൾ തങ്ങള്‍ക്ക് ആശ്വാസം നൽകിയെന്ന് വ്യവസായ രംഗം വ്യക്തമാക്കിയിട്ടുണ്ട്. അവർ ഇപ്പോൾ വ്യവസായ വികസനത്തിനുള്ള പാതയിലാണ്.
advertisement
Also Read- Budget 2021 | പെട്രോളിന് 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്
ഉപഭോക്താവിനോ ഇറക്കുമതി ചെയ്യുന്നവർക്കോ നയാപൈസ പോലും നഷ്ടപ്പെടില്ലെന്ന് അഗ്രി ഇൻഫ്രാ സെസിനെ കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി മറുപടി നൽകി. ഈ സെസ് വഴി ലഭിക്കുന്നപണം അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
advertisement
ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നേരത്തെ കേന്ദ്രബജറ്റ് 2021–22ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ആഗോള വിപണി തകർന്നു നിൽക്കുമ്പോഴും ഇന്ത്യൻ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മുൻപ് ഒരിക്കലുമില്ലാത്ത സാഹചര്യങ്ങളിലാണ് ബജറ്റ് അവതരണമെന്ന് കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനമന്ത്രി ആമുഖമായി പറഞ്ഞു. രണ്ടു വാക്സിനുകൾ രംഗത്തിറക്കിയ രാജ്യം, പൗരന്മാർക്കൊപ്പം ലോകത്തിനും ഈ വാക്സിനുകളിലൂടെ ആശ്വാസം പകർന്നെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു വാക്സിനുകൾ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ജിഡിപിയുടെ 13 ശതമാനം മാറ്റിവെക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2021 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
#FMtoNetwork18| 'കർഷകരെ വഴി തെറ്റിക്കുന്നുണ്ടാകാം; ആശങ്കയുള്ള വിഷയങ്ങളിൽ ചർച്ചകൾക്ക് തയാർ: News18നോട് ധനമന്ത്രി നിർമല സീതാരാമൻ