TRENDING:

Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ഡിജിറ്റലായി സ്വർണം വാങ്ങുന്നതിനുള്ള നാല് വഴികൾ

Last Updated:

ഡിജിറ്റല്‍ സ്വര്‍ണം 100% ശുദ്ധവും സുരക്ഷിതമായി സൂക്ഷിക്കാവുന്നതും പൂര്‍ണമായും ഇൻഷുറൻസ് പരിരക്ഷയുള്ളതുമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശുഭദിനമായി കണക്കാക്കുന്ന അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ ഭൗതിക സ്വർണത്തിന് പകരം വാങ്ങാൻ കഴിയുന്ന വ്യത്യസ്ത തരം സ്വർണങ്ങളും ഇവിടെയുണ്ട്. ഭൗതിക സ്വർണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണം പൂർണമായും 100 ശതമാനം ശുദ്ധമായിരിക്കണമെന്നുമില്ല . അതിനാൽ തന്നെ വിശ്വസ്തതയോടു കൂടി സ്വർണം വാങ്ങാൻ നിരവധി മാർഗങ്ങളാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. നിങ്ങൾ അതൊരു നിക്ഷേപമായി പരിഗണിക്കുകയാണെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്ന നാല് നിക്ഷേപരീതികളെക്കുറിച്ച് മനസിലാക്കാം.
advertisement

ഡിജിറ്റൽ ഗോൾഡ്

ഇന്ത്യയില്‍ MMTC-PAMP, Augmont, SafeGold തുടങ്ങി നിരവധി സൈറ്റുകൾ ഡിജിറ്റല്‍ സ്വര്‍ണം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാലറ്റുകള്‍, ബ്രോക്കറേജ് കമ്ബനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള വെബ്സൈറ്റുകളില്‍ നിന്നും നിങ്ങൾക്ക് സ്വർണ്ണംണം വാങ്ങാം. ഭൗതിക സ്വര്‍ണത്തിന്റെ വിപണി വിലയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇത്തരം നിക്ഷേപത്തിന്റെ വരുമാനം നിര്‍ണയിക്കുന്നത്. കൂടാതെ ഡിജിറ്റല്‍ സ്വര്‍ണം 100% ശുദ്ധവും സുരക്ഷിതമായി സൂക്ഷിക്കാവുന്നതും പൂര്‍ണമായും ഇൻഷുറൻസ് പരിരക്ഷയുള്ളതുമാണ്. അതോടൊപ്പം ഇത്തരം കമ്പനിയിൽ അഞ്ചുവർഷത്തേക്ക് നിക്ഷേപം നടത്തുന്നതിനാൽ ബാങ്കുകളിൽ സ്റ്റോറേജ് ഫീസ് നമുക്ക് ഒഴിവാക്കാനും സാധിക്കും.

advertisement

ഗോൾഡ് ഇടിഎഫുകള്‍

ഭൗതിക സ്വര്‍ണത്തിന് പകരമായി നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാവുന്ന സ്വര്‍ണ നിക്ഷേപ മാർഗങ്ങളിൽ ഒന്നാണ് ഗോൾഡ് ഇടിഎഫുകള്‍ അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. ഒരു ഗോള്‍ഡ് ഇടിഎഫ് യൂണിറ്റ് എന്നു പറയുന്നത് ഒരു ഗ്രാം സ്വര്‍ണമാണ്. ഗോൾഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നത് വളരെ സുരക്ഷിതവും അതേസമയം കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്, കാരണം അവ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നുണ്ട് . സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുന്നതിനെയാണ് ഗോള്‍ഡ് ഇടിഎഫ് വാങ്ങുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഓഹരി വ്യാപാരം നടത്തുന്നതുപോലെ ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. വിപണിയില്‍ സ്വര്‍ണ വിലയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടങ്ങള്‍ ഇടിഎഫിനെ ബാധിക്കുമെന്നതിനാൽ അത് ശ്രദ്ധിക്കേണ്ടതാണ്.

advertisement

Also Read-Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ

ഗോൾഡ് മ്യൂച്ചൽ ഫണ്ട്

ഫിസിക്കല്‍ ഗോള്‍ഡില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്ചൽ ഫണ്ടുകളാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകൾ. അടിസ്ഥാന സ്വത്ത് ഭൗതിക സ്വര്‍ണത്തിന്റെ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നതിനാൽ അതിന്റെ മൂല്യം സ്വര്‍ണത്തിന്റെ വിലയെ ആശ്രയിച്ചാണ് നിലനിൽക്കുക . മറ്റെല്ലാ മ്യൂച്വല്‍ ഫണ്ടുകളും പോലെ ഇതും പ്രവര്‍ത്തിക്കുന്നു.

സോവറിൻ ഗോൾഡ് ബോണ്ടുകൾ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് ഇത്. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്കാണ് ഇവ പുറത്തിറക്കുന്നത്. സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് പ്രതിവര്‍ഷം 2.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബോണ്ടുകൾക്ക് എട്ട് വർഷത്തെ കാലാവധിയുണ്ട്. അതോടൊപ്പം അഞ്ചുവർഷത്തിനുശേഷം ഇത് പിൻവലിക്കാനുള്ള ഓപ്ഷനുമുണ്ട്. അവ ലോൺ ഈടായും ഉപയോഗിക്കാം. എട്ടു വർഷങ്ങൾക്കുശേഷമാണ് പിൻവലിക്കുന്നതെങ്കിൽ നികുതി നൽകേണ്ടതില്ല.

മലയാളം വാർത്തകൾ/ വാർത്ത/Money/
Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ഡിജിറ്റലായി സ്വർണം വാങ്ങുന്നതിനുള്ള നാല് വഴികൾ
Open in App
Home
Video
Impact Shorts
Web Stories