HOME /NEWS /Life / Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ

Akshaya Tritiya 2023 | അക്ഷയ തൃതീയ ദിനത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ച് കാര്യങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനമാണ് അക്ഷയ തൃതീയ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ഹിന്ദു ആചാരപ്രകാരം അക്ഷയ തൃതീയ ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. 2023 ഏപ്രിൽ 22 ശനിയാഴ്ചയാണ് ഈ വർഷത്തെ അക്ഷയതൃതീയ. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു. അക്ഷയ തൃതീയ ദിവസം ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്നതിനാൽ പലരും ഈ ദിവസം സംഭാവനകളും മറ്റും ചെയ്യാനും തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് ഈ ദിവസം എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന് നോക്കാം.

    Also read: Kerala Gold Price Today | അക്ഷയ തൃതീയ അടുക്കുന്നു; സ്വർണവിലയുടെ പോക്ക് എങ്ങോട്ട്

    അക്ഷയ തൃതീയ ദിനത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെ?

    • ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
    • സ്വർണ്ണം വാങ്ങുന്നതിന് സമാനമായി തന്നെ ഒരു പുതിയ ബിസിനസ് ആരംഭിക്കുകയോ അല്ലെങ്കിൽ ഒരു കാർ വാങ്ങുന്നതോ ഒക്കെ അനുകൂലമായി കാണാവുന്ന പ്രധാന നിക്ഷേപങ്ങൾ തന്നെയാണ്.
    • നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് അനുയോജ്യമായ ദിവസമാണിത്. ഭൂരിഭാഗം നിർമ്മാതാക്കളും അക്ഷയ തൃതീയ ദിനത്തിൽ കാര്യമായ കിഴിവുകൾ നൽകാറുണ്ട്. ഇത് ഒരു വീട് വാങ്ങുന്നതിനുള്ള അനുയോജ്യമായ സമയമാണ്.
    • അക്ഷയതൃതീയ ദിവസം പ്രത്യേക പൂജകൾ, യജ്ഞങ്ങൾ എന്നിവയുൾപ്പെടെയുള്ള ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നതും ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
    • നിങ്ങൾ ഈ മഹാശുഭദിനത്തിൽ ഭഗവാന് നിവേദ്യം അർപ്പിക്കുന്നതും ശുഭമായി കണക്കാക്കുന്നു.

    അക്ഷയ തൃതീയ ദിനത്തിൽ ചെയ്യരുതാത്തത് എന്തൊക്കെ?

    • ഐതിഹ്യമനുസരിച്ച്, ഈ ശുഭദിനത്തിൽ വീട്ടിലെ ഒരു മുറിയും ഇരുട്ടിൽ ആയിരിക്കരുത്.
    • അക്ഷയതൃതീയ ദിനത്തിൽ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രത്യേകം ആരാധിക്കരുത്. ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ച് ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നൽകും.
    • ഈ ദിവസം പുറത്തു പോകുന്നവർ വെറും കൈയോടെ വീട്ടിലേക്ക് പോകുന്നത് ശുഭകരമല്ല. വെള്ളിയോ സ്വർണ്ണമോ വാങ്ങിയാൽ അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
    • അക്ഷയ തൃതീയ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ അത് മുടക്കരുത്.
    • ആദ്യമായി പൂണുനൂൽ ധരിക്കുന്ന ചടങ്ങിന് ഈ ദിവസം അഭികാമ്യമല്ല.

    കേരളത്തിലെ സ്വർണവിപണികൾ ഉണർന്നു പ്രവർത്തിക്കുന്ന ദിനമാണ് അക്ഷയ തൃതീയ ദിനം. ഈ ദിവസം ഒരുതരി പൊന്നെങ്കിലും വാങ്ങിയാൽ വരും നാളുകളിൽ ഐശ്വര്യത്തിന്റെ കടാക്ഷം ലഭിക്കും എന്ന് പലരും വിശ്വസിച്ചു പോരുന്നു. അതേസമയം, സ്വർണവില എക്കാലത്തെയും ഉയരങ്ങൾ കീഴ്‌പ്പെടുത്തി മുന്നേറുകയാണ്.

    Summary: Five things to do and not to do on Akshaya Tritiya day. The auspicious day falls on April 22, 2023

    First published:

    Tags: Akshaya Tritiya, Akshaya Tritiya Wishes