TRENDING:

Petrol Diesel Price| ഇന്ന് ആശ്വാസദിനം; ഇന്ധനവിലയിൽ വർധനവില്ല

Last Updated:

സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. പെട്രോളിന് 99.54 രൂപയും  ഡീസലിന് 94.80 രൂപയുമാണ് സംസ്ഥാന തലസ്ഥാനത്ത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിപ്പിച്ചിരുന്നു. മെയ് നാലിന് ശേഷം 28 തവണയാണ് പെട്രോൾ, ഡീസൽ വില വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 103.63 രൂപയാണ്. ഡീസലിന് 95.72 രൂപയും. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 100 കടക്കുന്ന നഗരമായി മെയ് 29ന് മുംബൈ മാറിയിരുന്നു. സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. പെട്രോളിന് 99.54 രൂപയും  ഡീസലിന് 94.80 രൂപയുമാണ് സംസ്ഥാന തലസ്ഥാനത്ത്.
petrol diesel price
petrol diesel price
advertisement

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 97.50 രൂപയും ഡീസലിന് 88.23 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 98.65 രൂപയും ഡീസലിന് 92.83 രൂപയും. കൊൽക്കത്തയിൽ പെട്രോളിന് 97.38 രൂപയും ഡീസലിന് 91.08 രൂപയുമാണ് ഇന്നത്തെ നിരക്ക്. പ്രാദേശിയ നികുതികളും വാറ്റ് നികുതിയും ചരക്ക്കൂലിയും അനുസരിച്ച് വിവിധ നഗരങ്ങളിൽ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ എട്ടിടങ്ങളിലാണ് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളില്‍ പെട്രോൾ വില സെഞ്ചുറി അടിച്ചു.

advertisement

Also Read- Explained: ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

പെട്രോളിനും ഡീസലിനും ഏറ്റവും അധികം വാറ്റ് നികുതി പിരിക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുമുണ്ട്. രാജ്യത്ത് ആദ്യമായി പെട്രോൾ വില 100 കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. ഈ മാസം ഇവിടെ ഡീസലിനും 100 രൂപ പിന്നിട്ടു. ശ്രീഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 108.37 രൂപയും ഡീസലിന് 101.12 രൂപയുമാണ്. മുംബൈയെ കൂടാതെ ഹൈദരാബാദിലും ബെംഗളൂരിവിലും പെട്രോൾ വില നൂറു കടന്നു.

advertisement

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു നിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.06 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 75.19 ഡോളറാണ്/

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 98.07/ 93.42

എറണാകുളം- 97.66 / 93.04

വയനാട്- 98.77 / 94.05

കാസർഗോഡ് - 98.76/ 94.09

കണ്ണൂർ- 97.92/ 93.31

കൊല്ലം - 98.92/ 94.22

advertisement

കോട്ടയം- 98.10/ 93.45

കോഴിക്കോട്- 97.97 / 93.35

മലപ്പുറം- 98.40 / 93.75

പാലക്കാട്- 98.80/ 94.10

പത്തനംതിട്ട- 98.62/ 93.94

തൃശ്ശൂർ- 98.22/ 93.56

തിരുവനന്തപുരം- 99.54/ 94.80

രാജ്യാന്തര വിപണിയിലെ 15 ദിവസത്തെ എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറു മണിക്ക് എണ്ണ കമ്പനികൾ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. കോവിഡ് വാക്സിൻ യജ്ഞവുമായി വിവിധ രാജ്യങ്ങൾ മുന്നോട്ടുപോകുന്നത് ഇന്ധനവിലയ്ക്ക് സഹായകരമായെന്നാണ് വിലയിരുത്തൽ. രാജ്യാന്തര തലത്തിൽ എണ്ണ ആവശ്യകത ഉയർന്നതും വില വർധനവിന് കാരണമായി. ഡോളറിനെതിരെ രൂപ ദുർബലമായതും ഇറക്കുമതി ചെലവ് കൂട്ടിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Petrol and diesel prices were kept unchanged on June 23 after reaching new record highs on the previous day, according to a price notification by state-owned fuel retailers. With the hike on June 22, 28th in seven weeks, the petrol price hit an all-time high of Rs 103.63 a litre in Mumbai while diesel was priced at Rs 95.72 per litre in the financial capital. The city, on May 29, became the first metro in the country where petrol was being sold at over the Rs 100-a-litre mark.

മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ഇന്ന് ആശ്വാസദിനം; ഇന്ധനവിലയിൽ വർധനവില്ല
Open in App
Home
Video
Impact Shorts
Web Stories