HOME » NEWS » Money » THESE ARE THE HIGHEST CURRENCIES IN THE WORLD WITH STRONGEST CURRENCY VALUE GH

Explained: ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

മറ്റു രാജ്യങ്ങളിലെ കറൻസികൾക്കു മേൽ നിർണായകമായ സ്വാധീനമുള്ളതിനാൽ അമേരിക്കൻ ഡോളറും ബ്രിട്ടീഷ് പൗണ്ടുമാണ് ലോകത്തെ ഏറ്റവും ശക്തിയേറിയ കറൻസികളെന്ന് നമ്മളിൽ പലരും കരുതാറുണ്ട്. എന്നാൽ, ഡോളറിനെയും പൗണ്ടിനെയുംകാൾ വിനിമയ മൂല്യമുള്ള മറ്റു പല കറൻസികളുമുണ്ട് എന്നതാണ് യാഥാർഥ്യം. ഉയർന്ന മൂല്യമുള്ള ചില കറൻസികൾ നമുക്ക് പരിചയപ്പെടാം.

News18 Malayalam | news18-malayalam
Updated: June 22, 2021, 9:46 PM IST
Explained:  ഇല്ല സാർ, രൂപ ഇതിലില്ല; ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം
Currency
  • Share this:
ലോകത്തെമ്പാടുമുള്ള കറൻസികളുടെ മൂല്യത്തിൽ അടിക്കടി വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ചില കറൻസികൾ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ശക്തമാണെന്ന് കരുതപ്പെടുന്നു. ഏറ്റവും ഉയർന്ന കറൻസിക്ക് 20 ഡോളറിൽ താഴെ മാത്രം മൂല്യമുള്ള കറൻസികൾ ഉള്ള രാജ്യങ്ങളുണ്ട്. അതേസമയം, പതിനായിരം ഡോളറിനും ഒരു ലക്ഷം ഡോളറിനും ഇടയിൽ മൂല്യമുള്ള കറൻസികളുള്ള രാജ്യങ്ങളുമുണ്ട്. മറ്റു രാജ്യങ്ങളിലെ കറൻസികൾക്കു മേൽ നിർണായകമായ സ്വാധീനമുള്ളതിനാൽ അമേരിക്കൻ ഡോളറും ബ്രിട്ടീഷ് പൗണ്ടുമാണ് ലോകത്തെ ഏറ്റവും ശക്തിയേറിയ കറൻസികളെന്ന് നമ്മളിൽ പലരും കരുതാറുണ്ട്. എന്നാൽ, ഡോളറിനെയും പൗണ്ടിനെയുംകാൾ വിനിമയ മൂല്യമുള്ള മറ്റു പല കറൻസികളുമുണ്ട് എന്നതാണ് യാഥാർഥ്യം. ഉയർന്ന മൂല്യമുള്ള ചില കറൻസികൾ നമുക്ക് പരിചയപ്പെടാം.

കുവൈത്തി ദിനാർ

കുവൈത്തിന്റെ ഔദ്യോഗിക കറൻസിയാണ് കുവൈത്തി ദിനാർ. കുവൈത്തി ദിനാർ ആയിരം ഫിൽ‌സ് ആയി വിഭജിച്ചിരിക്കുന്നു. നിരവധി അറബ് രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള നാണയമാണ് ഇത്. ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായി കണക്കാക്കപ്പെടുന്നത് കുവൈത്തി ദിനാറിനെയാണ്. മധ്യേഷ്യയിൽ എണ്ണ സംബന്ധിച്ച പണമിടപാടുകൾക്കാണ് ഈ കറൻസി വ്യാപകമായി ഉപയോഗിക്കുന്നത്. മെയ് 2021-ൽ ഒരു കുവൈത്തി ദിനാറിന്റെ മൂല്യം ശരാശരി 3.32 അമേരിക്കൻ ഡോളറിന് തുല്യമായിരുന്നു. നികുതികളൊന്നും ഇല്ലാത്ത രാജ്യമാണ് കുവൈത്ത്. തൊഴിലില്ലായ്മാ നിരക്കും വളരെ കുറവാണ്.

ബഹ്‌റൈനി ദിനാർ

മെയ് 2021ലെ കണക്കുകൾ പ്രകാരം കുവൈത്തി ദിനാർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി ബഹ്‌റൈനി ദിനാറാണ്. ഒരു ബഹ്‌റൈനി ദിനാറിന്റെ മൂല്യം 2.65 അമേരിക്കൻ ഡോളറിന് തുല്യമാണ്. പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള, പേർഷ്യൻ ഗൾഫിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ബഹ്‌റൈൻ. കുവൈത്തിനെ പോലെ തന്നെ ബഹ്‌റൈന്റെയും പ്രധാന വരുമാനമാർഗം ആഗോളതലത്തിലുള്ള വാതക, പെട്രോളിയം കയറ്റുമതിയാണ്. കൗതുകകരമായ കാര്യം, ബഹ്‌റൈനി ദിനാറിനോടൊപ്പം സൗദി റിയാലും ബഹ്‌റൈനിൽ നിയമസാധുതയുള്ള കറൻസിയാണ് എന്നതാണ്.

14 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയുമായി പോസ്റ്റ് ഓഫീസ് ബാങ്ക്; വിശദാംശങ്ങൾ അറിയാം

ഒമാനി റിയാൽ

അറേബ്യൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ ഔദ്യോഗിക കറൻസിയാണ് ഒമാനി റിയാൽ. ലോകത്ത് കറൻസി മൂല്യത്തിന്റെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന കറൻസിയാണ് ഇത്. അറേബ്യൻ ഉപദ്വീപിന്റെ തെക്കുകിഴക്കൻ തീരങ്ങളിൽ നിലകൊള്ളുന്ന എണ്ണ ശേഖരങ്ങളാണ് ഒമാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. 1940-ന് മുമ്പ് ഒമാനിലെ പ്രാദേശിക കറൻസി ഇന്ത്യൻ റുപ്പി ആയിരുന്നു.

ജോർദാനിയൻ ദിനാർ

ജോർദാൻ നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന അറബ് രാജ്യമായ ജോർദാന്റെ ഔദ്യോഗിക കറൻസിയാണ് ജോർദാനിയൻ ദിനാർ. ജോർദാന്റെ ഗവൺമെന്റ് സ്ഥിര വിനിമയ നിരക്കുകൾ നിലനിർത്തിപ്പോരുന്നു എന്നതാണ് ഈ കറൻസിയുടെ ഉയർന്ന മൂല്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അയൽരാജ്യങ്ങളെപ്പോലെ ജോർദാന്റെ സമ്പദ്‌വ്യവസ്ഥ എണ്ണ കയറ്റുമതിയെ മാത്രം ആശ്രയിച്ചു നിലകൊള്ളുന്നതല്ല. മറിച്ച് നിരവധി മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ജോർദാന്റേത്. പലസ്തീനിയൻ പൗണ്ടിന് പകരമായി 1949-ലാണ് ജോർദാനിയൻ ദിനാർ അവതരിപ്പിക്കപ്പെട്ടത്.

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി; അന്താരാഷ്ട്ര യോഗ ദിനം ആഘോഷമാക്കി ടൈംസ് സ്ക്വയർdinar

ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങ്

ലോകത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് യു കെയുടെ ഔദ്യോഗിക കറൻസിയായ ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങിനുള്ളത്. ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായി കരുതപ്പെടുന്ന ഒന്നാണ് പൗണ്ട് സ്റ്റെർലിങ്ങെങ്കിലും മൂല്യത്തിന്റെ കാര്യത്തിൽ അത് നാല് അറേബ്യൻ കറൻസികളുടെ പിന്നിലാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകാനുള്ള യുകെയുടെ തീരുമാനം പൗണ്ടിന്റെ മൂല്യത്തെ ദോഷകരമായാണ് ബാധിച്ചത്. ലോകത്തിൽ പ്രചാരത്തിലുള്ള ഏറ്റവും പഴയ കറൻസിയാണ് പൗണ്ട്. ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്ന കറൻസികളിൽ ഒന്നും പൗണ്ട് തന്നെ.

ജിബ്രാൾട്ടർ പൗണ്ട്

ജിബ്രാൾട്ടറിന്റെ കറൻസിയാണ് ജിബ്രാൾട്ടർ പൗണ്ട്. ജിബ്രാൾട്ടർ ഗവണ്മെന്റിന്റെ നാണയശാല ജിബ്രാൾട്ടർ പൗണ്ട് നാണയങ്ങളും ബാങ്ക് നോട്ടുകളും അച്ചടിക്കുന്നു.

യൂറോപ്യൻ യൂറോ

1999 ജനുവരി 1-നാണ് യൂറോപ്യൻ യൂണിയന്റെ പ്രിൻസിപ്പൽ കറൻസി എന്ന നിലയിൽ യൂറോയ്ക്ക് അനുമതി ലഭിച്ചത്. ലോകത്തെ ഏറ്റവും മൂല്യവത്തായ രണ്ടാമത്തെ കറൻസിയാണ് യൂറോ. മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ 28 രാജ്യങ്ങളിൽ 19 രാജ്യങ്ങളുടെയും ഔദ്യോഗിക കറൻസി യൂറോയാണ്. ലോകത്ത് ഏറ്റവും വിനിമയ മൂല്യമുള്ള കറൻസിയും യൂറോ ആണ്.

സ്വിസ് ഫ്രാങ്ക്

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സർലൻഡ്. ധനനയങ്ങൾ വളരെ കടുപ്പമേറിയതും കടത്തിന്റെ നില വളരെ കുറവുമായതിനാൽ ഒരുപാട് നിക്ഷേപകർ സ്വിസ് ഫ്രാങ്കിനെ സുരക്ഷിതമായ ഒരു സാധ്യതയായി കാണുകയും തങ്ങളുടെ മൂലധനത്തിന്റെ ഒരു പങ്ക് ഈ കറൻസിയിൽ നിക്ഷേപിക്കാൻ തയ്യാറാവുകയും ചെയ്യാറുണ്ട്. ലോകത്തെ ശക്തമായ കറൻസികളിൽ ഒന്നായതിനാൽ വിദേശ അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതിനുള്ള ബാങ്ക് നിക്ഷേപങ്ങളിൽ ഫ്രാങ്ക് കൂടുതലായി ഉപയോഗിച്ചു വരാറുണ്ട്. പണപ്പെരുപ്പം ബാധിക്കാത്ത ലോകത്തെ ഒരേയൊരു കറൻസിയാണ് ഇത്.

യു എസ് ഡോളർ

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കരുതൽ കറൻസിയാണ് യു എസ് ഡോളർ. ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന കറൻസി എന്ന നിലയിൽ യു എസ് ഡോളറിന്റെ സ്ഥാനം കീഴടക്കാൻ മറ്റൊരു കറൻസിക്കും കഴിയില്ലെന്ന് പൊതുവെ കരുതപ്പെടുന്നു. യു എസിന്റെ ആഗോള രാഷ്ട്രീയ ശക്തിയുടെ പിന്തുണയുള്ള കറൻസിയാണ് യു എസ് ഡോളർ. വിനിമയത്തിന്റെ കാര്യത്തിൽ ഒരുപാട് ആവശ്യക്കാരുള്ള കറൻസിയാണെങ്കിലും ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ യു എസ് ഡോളറിന്റെ സ്ഥാനം താഴെയാണ്. കറൻസികളുടെ മൂല്യത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്താണെങ്കിലും ലോകത്ത് ഏറ്റവുമധികം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കറൻസികളിൽ ഒന്നാണ് യു എസ് ഡോളർ എന്ന കാര്യത്തിൽ സംശയമില്ല.
Published by: Joys Joy
First published: June 22, 2021, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories