TRENDING:

Gautam Adani | ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്‍; ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക്

Last Updated:

ഊര്‍ജം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഖനനം, ഗ്യാസ്, പ്രതിരോധം, വിമാന നിര്‍മ്മാണം, വിമാനത്താവളങ്ങള്‍ എന്നീ ഏഴ് മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് വ്യാപിച്ചു കിടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി (world's second richest man) അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി (gautam adani). ലൂയി വിറ്റണിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ (Bernard Arnault) പിന്തള്ളിയാണ് ഇന്ത്യയിലെ മുന്‍നിര കോടീശ്വരന്മാരില്‍ ഒരാളായ ഗൗതം അദാനിയുടെ ഈ നേട്ടം. ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്.
advertisement

റിപ്പോര്‍ട്ട് പ്രകാരം, ഗൗതം അദാനിയുടെ ആസ്തി 153.9 ബില്യണ്‍ ഡോളറാണ്. അര്‍നോള്‍ട്ടിന്റെ ആസ്തി 153.7 ബില്യണ്‍ ഡോളറായിരുന്നു. ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം ഇലോണ്‍ മസ്‌കിന് തൊട്ടുപിന്നാലെയാണ് അദാനി ഇപ്പോഴുള്ളത്. ഇലോണ്‍ മസ്‌കിന്റെ ആസ്തി 273.5 ബില്യണ്‍ ഡോളറാണ്. മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 91.9 ബില്യണ്‍ ഡോളറാണ്.

ഊര്‍ജം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഖനനം, ഗ്യാസ്, പ്രതിരോധം, വിമാന നിര്‍മ്മാണം, വിമാനത്താവളങ്ങള്‍ എന്നീ ഏഴ് മേഖലകളിലാണ് അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ബിസിനസ്സ് മേഖലയിലും അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ മുൻനിരയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയാണ് (റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം) അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ മറ്റ് കമ്പനികള്‍.

advertisement

Also Read:-ഇന്ത്യയിലെ മുൻനിര ഐടി കമ്പനി സിഇഒമാരുടെ ശമ്പളം ശരാശരി ജീവനക്കാരുടേതിലും 200 മുതൽ 1000 ഇരട്ടി വരെ

കഴിഞ്ഞ 5 വര്‍ഷമായി, വിമാനത്താവളങ്ങള്‍, സിമന്റ്, കോപ്പര്‍ റിഫൈനിംഗ്, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍, പെട്രോകെമിക്കല്‍ റിഫൈനിംഗ്, റോഡുകള്‍, സോളാര്‍ സെല്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ അദാനി എന്റര്‍പ്രൈസസ് വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തതായി, ടെലികോം രംഗത്തേക്ക് കടക്കാനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. കൂടാതെ ഗ്രീന്‍ ഹൈഡ്രജന്‍, എയര്‍പോര്‍ട്ട് ബിസിനസുകള്‍ എന്നിവയ്ക്കായും വലിയ പദ്ധതികള്‍ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

advertisement

അടുത്തിടെ, ഒഡീഷയില്‍ 4.1 mtpa ഇന്റഗ്രേറ്റഡ് അലുമിന റിഫൈനറിയും 30 mtpa ഇരുമ്പയിര് ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കാനുള്ള പദ്ധതിയും ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. 580 ബില്യണ്‍ ആണ് ഇതിന് വരുന്ന ചെലവ്. ഗ്രീന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിനായി 70 ബില്യണ്‍ ഡോളറും ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമൂഹത്തോടുള്ള സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ സംഭാവന ചെയ്യാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. പ്രധാനമായും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളെയാണ് ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂലൈ അവസാനം നടന്ന ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gautam Adani | ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ കോടീശ്വരന്‍; ബെര്‍ണാഡ് അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തേക്ക്
Open in App
Home
Video
Impact Shorts
Web Stories