TRENDING:

Godrej: പൂട്ടിൽ തുടങ്ങിയ ഗോദ്റേജ് ബിസിനസ് സാമ്രാജ്യം 127 വർഷത്തിന് ശേഷം സ്വത്ത് വീതം വച്ചു

Last Updated:

127 വർഷങ്ങൾക്ക് ശേഷമാണ് ഗൃഹോപകരണങ്ങളുടെ നിർമ്മാണത്തിലും, റിയൽ എസ്റ്റേറ്റ് മേഖലകളിലുമായി വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യം വിഭജിക്കപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുടുംബത്തിന്റെ മുഴുവൻ ആസ്തികളും രണ്ടായി വീതം വച്ച് ഗോദ്റേജ് കുടുംബം. 127 വർഷങ്ങൾക്ക് ശേഷമാണ് ഗൃഹോപകരണങ്ങളുടെ നിർമ്മാണത്തിലും, റിയൽ എസ്റ്റേറ്റ് മേഖലകളിലുമായി വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യം വിഭജിക്കപ്പെടുന്നത്. ഗോദ്റേജ് ഇൻഡസ്ട്രീസിന് കീഴിലുള്ള അഞ്ചോളം സ്ഥാപനങ്ങളുടെ ചുമതല ഇനി ആദി ഗോദ്റേജും സഹോദരൻ നാദിറും വഹിക്കും. മുംബൈയിലെ ഭൂമിയും, ഗോദ്റേജ് ആൻഡ് ബോയ്സും അതിനോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിന് ബന്ധുക്കളായ ജംഷിദും, സ്മിതയും മേൽനോട്ടം വഹിക്കും. ഗോദ്റേജ് കമ്പനികളിലെ ഓഹരി ഉടമകളുടെ ഉടമസ്ഥാവകാശം പുനഃക്രമീകരിക്കുന്നതിനായാണ് വിഭജനം നടത്തിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഗോദ്റേജ് കുടുംബാംഗങ്ങളുടെ വ്യത്യസ്‌ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബത്തിൽ യോജിപ്പ് നിലനിർത്തുന്നതിനും ഉടമസ്ഥാവകാശം മികച്ച രീതിയിൽ വിന്യസിക്കുന്നതിനുമായാണ് പുനഃക്രമീകരണം നടത്തുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement

കമ്പനിയുടെ പ്രവർത്തന ക്ഷമതയും വേഗതയും വർധിപ്പിക്കുന്നതിനും ലക്ഷ്യങ്ങൾ നേടുന്നതിനും ഒപ്പം ഓഹരി ഉടമകൾക്കും മറ്റ് പങ്കാളികൾക്കും ദീർഘകാല പ്രവർത്തനത്തിനുമുള്ള വഴിയാണിതെന്നും പ്രസ്താവനയിൽ കമ്പനി സൂചിപ്പിച്ചു. കൂടാതെ രണ്ട് ഗ്രൂപ്പുകളും ഗോദ്റേജ് ബ്രാൻഡ് ഉപയോഗിക്കുന്നത് തുടരുകയും ഒപ്പം അവരുടെ കുടുംബ പൈതൃകം വളർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കുകയും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ തുടങ്ങി എയ്‌റോസ്‌പേസ് ആൻഡ് എവിയേഷൻ മുതൽ പ്രതിരോധ രംഗം വരെ വ്യാപിച്ചുകിടക്കുന്ന ഗോദ്റേജ് & ബോയ്‌സും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്റേജ് എൻ്റർപ്രൈസസ് ഗ്രൂപ്പിനെ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് ഗോദ്റേജ് നിയന്ത്രിക്കും. അദ്ദേഹത്തിൻ്റെ സഹോദരി സ്മിതയുടെ മകൾ നൈരിക ഹോൾക്കർ എക്‌സിക്യൂട്ടീവ് കമ്പനിയുടെ ഡയറക്ടറായി ചുമതലയേൽക്കും. മുംബൈയിലെ 3400 ഏക്കർ സ്ഥലം ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണവും ഇവരുടെ കുടുംബത്തിനായിരിക്കും.

advertisement

ഗോദ്റേജ് ഇൻഡസ്ട്രീസ്, ഗോദ്റേജ് കൺസ്യൂമർ പ്രോഡക്ട്‌സ്, ഗോദ്റേജ് പ്രോപ്പർട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിവയുടെ ചെയർപേഴ്‌സൺ നാദിർ ഗോദ്റേജായിരിക്കും. ആദിയും, നാദിറും അവരുടെ അടുത്ത കുടുംബാംഗങ്ങളുമായിരിക്കും സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുക. ആദിയുടെ മകൻ പിറോജ്ഷ ഗോദ്‌റെജ്, ഗോദ്റേജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണായിരിക്കുമെന്നും നാദിറിൻ്റെ പിൻഗാമിയായി 2026 ഓഗസ്റ്റിൽ ചെയർപേഴ്‌സണാകുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അഭിഭാഷകനും സംരംഭകനുമായ അർദേശിർ ഗോദ്‌റെജും സഹോദരനും 1897-ൽ ഹാൻഡ് ഫാഷൻ മെഡിക്കൽ ഉപകരണങ്ങളുടെ ബിസിനസ്സാണ് ആദ്യം ആരംഭിച്ചതെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഇരുവരും പൂട്ടുകളുടെ നിർമ്മാണം ആരഭിക്കുന്നത്. അർദേശിറിന് കുട്ടികളില്ലാതിരുന്നതിനാൽ ഇളയ സഹോദരനായ പിറോജ്ഷ അർദേശിന് ശേഷം ഗ്രൂപ്പിന്റെ അവകാശിയായി. പിറോജ്ഷയ്ക്ക് സൊഹ്റാബ്, ദോസ, ബർജോർ, നേവൽ എന്നിങ്ങനെ നാല് മക്കളുണ്ടായിരുന്നു. സൊഹ്റാബിന് മക്കൾ ഇല്ലാതെ വരികയും ദോസയ്ക്ക് ഒരു മകൻ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കാലക്രമേണ കമ്പനിയുടെ ചുമതല ബുർജോറിൻ്റെയും മക്കളായ ആദിയ്ക്കും നാദിറിനും ഒപ്പം നേവലിൻ്റെ മക്കളായ ജംഷിദിനും സ്മിതയ്ക്കും ലഭിച്ചു.

advertisement

വിഭജനത്തിന് മുന്നോടിയായി ആദിയും നാദിർ ഗോദ്‌റെജും ഗോദ്റേജ് & ബോയ്‌സ് ബോർഡിൽ നിന്നും ഒപ്പം ജംഷിദ് ഗോദ്റേജ് ജിസിപിഎൽ, ഗോദ്റേജ് പ്രോപ്പർട്ടീസ് എന്നിവയുടെ ബോർഡുകളിൽ നിന്നും രാജിവച്ചു. ആദിയും നാദിർ ഗോദ്റേജും ഗോദ്റേജ് ആൻഡ് ബോയ്‌സിലെ തങ്ങളുടെ ഓഹരികൾ മറ്റ് ബ്രാഞ്ചിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്. ജംഷിദ് ഗോദ്‌റെജും കുടുംബവും ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് (ജിസിപിഎൽ), ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവ ആദിയ്ക്കും നാദിറിനും കൈമാറും. കോടികളുടെ മൂല്യമുള്ള മുംബൈയിലെ ഭൂമി ഗോദ്‌റെജ് & ബോയ്‌സിന് (ജി&ബി) കീഴിൽ തുടരും കൂടാതെ ഇതിന്റെ ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിന് പ്രത്യേക കരാറും ഉണ്ടാക്കും. വിക്രോളിയിലെ 3,000 ഏക്കർ ഉൾപ്പെടെ മുംബൈയിൽ 3,400 ഏക്കർ ഭൂമിയുടെ ഉടമസ്ഥതയുണ്ട്. 1941-42ൽ ബോംബെ ഹൈക്കോടതി മുഖാന്തരം പിറോജ്ഷ പൊതു ലേലത്തിലാണ് വിക്രോളിയിലെ ഭൂമി വാങ്ങിയത്. 1830-കളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ഫ്രംജീ ബനാജി എന്ന പാർസി വ്യാപാരി വാങ്ങിയ സ്ഥലമായിരുന്നു ഇത്. കണക്കുകൾ പ്രകാരം വിക്രോളിയിലെ ഭൂമിക്ക് ഒരു ലക്ഷം കോടി രൂപയുടെ വികസനസാധ്യതയുണ്ട്. ഇതിന് ഏകദേശം 1,000 ഏക്കർ വികസിപ്പിക്കാൻ കഴിയും. അതേസമയം, 1,750 ഏക്കർ ഭൂമി കണ്ടൽക്കാടുകളാൽ മൂടപ്പെട്ടിരിക്കുകയാണ്. ഇവിടം അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസ മേഖലയാണ്.

advertisement

നിലവിൽ ആദി ഗോദ്‌റെജ് ഗ്രൂപ്പിൻ്റെ ചെയർമാനാണ്. അദ്ദേഹത്തിൻ്റെ സഹോദരൻ നാദിർ ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെയും ഗോദ്‌റെജ് അഗ്രോവെറ്റിൻ്റെയും ചെയർമാനും ജംഷിദ് ഗോദ്‌റെജ് & ബോയ്സ് മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാനുമാണ്. അദ്ദേഹത്തിൻ്റെ സഹോദരിമാരായ സ്മിത കൃഷ്ണയ്ക്കും, റിഷാദ് ഗോദ്‌റെജിനും ഗോദ്‌റെജ് & ബോയ്‌സിൽ ഓഹരിയുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം വേർപെടുത്താനായി കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ജംഷിദ് നിക്ഷേപ ബാങ്കറായ നിമേഷ് കമ്പാനിയെയും അഭിഭാഷകനായ സിയ മോഡിയെയും നിയമിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ സ്ഥാപകനായ ഉദയ് കൊട്ടക്കും നിയമ സ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസിൻ്റെ സ്ഥാപകനായ സിറിൽ ഷ്രോഫുമായിരുന്നു ആദിയുടെ സഹായികൾ. ബന്ധപ്പെട്ട റെഗുലേറ്ററികളിൽ നിന്നും അനുമതികൾ ലഭിച്ചതിന് ശേഷം ഉടമസ്ഥാവകാശ പുനഃക്രമീകരണം നടപ്പാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

advertisement

“1897 മുതൽ, ഗോദ്‌റെജ് ആൻഡ് ബോയ്‌സ് എല്ലായ്പ്പോഴും രാഷ്ട്ര പുരോഗതി എന്ന വലിയ ലക്ഷ്യത്തെ മുൻ നിർത്തി പ്രവർത്തിക്കുന്നുവെന്നും കുടുംബത്തിലെ പുതിയ മാറ്റങ്ങളോടെ സങ്കീർണതകൾ കുറച്ച് മുന്നോട്ട് പോകാനും ഉപഭോക്തൃ കേന്ദ്രീകൃതമായി ഹൈടെക് എഞ്ചിനീയറിംഗിൽ ഉൾപ്പെടെ പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ജംഷിദ് ഗോദ്‌റെജ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യക്ക് ഒരു സാമ്പത്തിക സ്വാതന്ത്ര്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് 1897 ലാണ് ഗോദ്‌റെജ് സ്ഥാപിതമായതെന്നും പരസപര വിശ്വാസത്തിലും ബഹുമാനത്തിലും മൂല്യത്തിലും അടിയുറച്ച കമ്പനിയുടെ നില നിൽപ്പ് 125 വർഷങ്ങൾക്ക് ശേഷവും നമ്മൾ ആരാണെന്നതിന്റെ വെളിപ്പെടുത്തലാണെന്നും ഈ പൈതൃകം ശ്രദ്ധയോടെ ദൃഢമായി കെട്ടിപ്പടുക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാദിർ ഗോദ്റെജ് അഭിപ്രായപ്പെട്ടു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Godrej: പൂട്ടിൽ തുടങ്ങിയ ഗോദ്റേജ് ബിസിനസ് സാമ്രാജ്യം 127 വർഷത്തിന് ശേഷം സ്വത്ത് വീതം വച്ചു
Open in App
Home
Video
Impact Shorts
Web Stories