പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നിൽക്കുകയാണ് നിലവിലെ സ്വർണവില. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനം കുറിക്കുന്ന മാർച്ചിൽ സ്വർണത്തിന്റെ കാര്യമെടുത്താൽ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് വിലയുടെ പോക്ക്. മാർച്ച് 18, 19 തീയതികളിലാണ് സ്വർണവില സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280
മാർച്ച് 2: 41,400
advertisement
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960
മാർച്ച് 14: 42,520
മാര്‍ച്ച് 15: 42,440
മാർച്ച് 16: 42,840
മാര്‍ച്ച് 17: 43,040
മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാര്‍ച്ച് 20: 43,840
മാര്‍ച്ച് 21: 44,000
മാര്‍ച്ച് 22: 43,360
മാര്‍ച്ച് 23: 43,840
മാര്‍ച്ച് 24: 44,000
മാര്‍ച്ച് 25: 43,880
മാർച്ച് 26: 43, 880
മാർച്ച് 27: 43,800
മാർച്ച് 28: 43,600
Also Read- കോൾഗേറ്റ് മെഴുകുതിരി, നോക്കിയ ടോയ്ലറ്റ് പേപ്പർ; വമ്പൻ ബ്രാൻഡുകളുടെ ആദ്യ ഉത്പന്നങ്ങൾ
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗങ്ങളില്‍ ഒന്നായിട്ടാണ് സ്വര്‍ണത്തെ ജനം കാണുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കാറുണ്ട്.