TRENDING:

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; നിരക്ക് അറിയാം

Last Updated:

തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിൽ നേരിയ ഇടിവുണ്ടായത് വിവാഹ സീസണിൽ സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വർധനവിന് പിന്നാലെയാണ് വിപണിയിൽ ഇന്ന് വില താഴോട്ട് ഇറങ്ങിയത്. 22 കാരറ്റിന് ഒരു പവന് 1,16,160 രൂപയാണ് വില.
News18
News18
advertisement

ഫെബ്രുവരി 11-ന് രാവിലെ പവന് 1,16,240 രൂപയായിരുന്നു വിലയെങ്കിലും വൈകുന്നേരമായപ്പോഴേക്കും ഇത് 1,17,040 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഇന്നലെ വൈകുന്നേരത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് പവന് 880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമിന് 110 രൂപ താഴ്ന്ന് 14,520 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,840 രൂപയും, പവന് 1,26,720 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,880 രൂപയും പവന് 95,040 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്

advertisement

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിൽ നേരിയ ഇടിവുണ്ടായത് വിവാഹ സീസണിൽ സ്വർണ്ണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories