20 ദിവസത്തിനിടെ പവന് 2960 രൂപയാണ് വർധിച്ചത്. 1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ നർധനയുണ്ടായത്. യു എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,056.50 ഡോളറായി ഉയർന്നു.
Also Read- ബിയറിനോട് ചിയേഴ്സ് പറഞ്ഞ് കേരളം; ഉപയോഗം ഇരട്ടിയായി; കള്ളിനോട് ഇഷ്ടം കുറഞ്ഞു
advertisement
എന്നാൽ, സ്പോട്ട് ഗോൾഡിന്റെ വിലയിൽനേരിയ കുറവുണ്ടായി. 3,055 ഡോളറിൽ നിന്നും 3048.7 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. പലിശനിരക്ക് 4.25- 4.5നും ഇടയിൽ നിലനിർത്തിയായിരുന്നു യു എസ് കേന്ദ്രബാങ്കിന്റെ വായ്പാ നയം.
ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ മൂലം വ്യാപാര യുദ്ധത്തിന്റേതായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് മൂലം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ്. ഇതാണ് വില വർധനക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
