ഈ മാസം ഇതുവരെ പവന് 640 രൂപയാണ് കൂടിയത്. ഏപ്രിൽ മാസത്തിൽ 1720 രൂപ പവന് വില കൂടിയിരുന്നു. എന്നാൽ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. ഏപ്രിലിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).
Also Read- Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
advertisement
അതസമയം ദേശീയതലത്തിൽ സ്വർണ വില വർധിച്ചു. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,841 രൂപയാണ് എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) വില കുറിച്ചത്. ഇന്നലെ ഇത് 47,760 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. സ്വർണം ഔൺസിന് 1833.95 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ വീഴ്ച തുടരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് നിഗമനം. എംസിഎക്‌സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില ഉയരാമെന്നും വിലയിരുത്തപ്പെടുന്നു.
ഡോളര്‍ നേരിടുന്ന ക്ഷീണമാണ് ഇപ്പോള്‍ മഞ്ഞലോഹത്തിന് നേട്ടമായത്. ഒരു മാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയും 0.80 ശതമാനം തകര്‍ച്ച ഡോളര്‍ രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്നുനിൽക്കുമെന്നാണ് പ്രവചനം.
ഇതിനിടെ, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വിപലുപ്പെടുത്തുന്ന തിരക്കിലാണ്. പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് നിരവധി ആഗോള സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ആലോചനയിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നത് മഞ്ഞലോഹത്തിന് നേട്ടമാകും.
Key Words: gold price kerala, gold price today, Gold prices, gold price, gold price on may 10, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price