HOME » NEWS » Money » PETROL DIESEL PRICES RISE AGAIN ON MAY 10 AFTER TWO DAY PAUSE

Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില അറിയാം

News18 Malayalam | news18-malayalam
Updated: May 10, 2021, 8:12 AM IST
Petrol Diesel Price| രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
petrol diesel price
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 91.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില.

കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികൾ നിർത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്.

ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടർച്ചയായ നാലു ദിവസം ഇന്ധനവില വർധിച്ചിരുന്നു. മെയ് മൂന്നിന് ഒരു ലിറ്റർ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോൾ വിലയിൽ വർധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വർധിച്ചത്. മെയ് മൂന്നിന് ഒരു ലിറ്റർ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടർന്നുള്ള നാലു ദിവസം വില വർധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് 33 പൈസയുമാണ് ഡീസൽ വിലയിൽ വർധിച്ചത്.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 91.64 / 86.50
എറണാകുളം- 91.82 / 86.67
ഇടുക്കി - 92.97/ 87.74
കണ്ണൂർ- 91.99 / 86.85
കാസർഗോഡ് - 93.08/ 87.87
കൊല്ലം - 92.54/ 87.34
കോട്ടയം- 91.89/ 86.73
കോഴിക്കോട്- 92.29 / 87.13
മലപ്പുറം- 92.32 / 87.16
പാലക്കാട്- 92.88/ 87.66
പത്തനംതിട്ട- 92.86/ 87.63
തൃശ്ശൂർ- 91.66/ 86.41
തിരുവനന്തപുരം- 93.51/ 88.25
വയനാട് - 92.81 / 87.44

ഡൽഹിയിൽ പെട്രോൾ വില 91.53 രൂപയും ഡീസൽ വില 82.06 രൂപയുമായി ഉയർന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ രാജ്യതലസ്ഥാനത്ത് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.33 രൂപയുമാണ് വർധിച്ചത്. കൊൽക്കത്തയിൽ പെട്രോളിന് 91.66 രൂപയും ഡീസലിന് 84.90 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.86 രൂപയും ഡീസലിന് 89.17 രൂപയുമാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയിൽ നിന്ന് 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപന നികുതി 19.55 രൂപയാണ്. ഡീസലിന് കേന്ദ്ര എക്സൈസ് തീരുവ 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടും.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

English Summary:Petrol price on May 10 was increased by 26 paise per litre and diesel by 35 paise a litre after a gap of two successive days. It is worth noting crude prices jumped over 1 per cent today following a massive cyber-attack that forced the shutdown of crucial fuel supply pipelines in the United States. After today’s hike, petrol prices in Delhi rose to Rs 91.53 a litre as against Rs 91.27 on Sunday while diesel price soared to Rs 82.06 per litre as compared to Rs 81.73 a litre on Sunday, as per data from Indian Oil Corporation website.
Published by: Rajesh V
First published: May 10, 2021, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories