TRENDING:

Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സ്വർണവില പവന് 35,440 രൂപയും ഗ്രാമിന് 4430 രൂപയുമാണ്. ബുധനാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് അന്ന് കുറഞ്ഞത്. അതിന് മുൻപ് ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.
advertisement

ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിന് ആയിരുന്നു. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.

Also Read- അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിക്കുന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3 ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ ഇതുവരെ 2760 രൂപയാണ് കൂടിയത്.

advertisement

Also Read- സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

രാജ്യാന്തര വിപണിയിലും ഇന്ന് സ്വർണവിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡ് വില വ്യാഴാഴ്ച ഔൺസിന് 8.43 കൂടി 1784.47 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവില 1790 ഡോളർ കടന്നിരുന്നു. വില വൈകാതെ 1800 ഡോളറിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില കുറഞ്ഞ് 47,243 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച ഇത് 50,810 രൂപയിലെത്തിയിരുന്നു. കോവിഡ് ആശങ്കകൾ ഉയർന്നു നിൽക്കുന്നതും നിലവിലെ വിപണി സാഹചര്യങ്ങളും സ്വർണത്തിന് അനുകൂലമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

advertisement

Also Read- ഇറ്റലിയിൽ വീട് വേണോ? വെറും ഒരു യൂറോയ്ക്ക് വീട് വാങ്ങാം!

കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് 2020ൽ സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിൽ എത്തിയിരുന്നു. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Key Words: gold price kerala, gold price today, Gold prices, gold price, gold price on april 29, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories